Latest NewsKerala

നികുതിവെട്ടിച്ച് അനധികൃതമായി ചരക്ക് കടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ മോട്ടോർ വകുപ്പ്

കൊച്ചി : നികുതിവെട്ടിച്ച് അനധികൃതമായി ചരക്ക് കടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ മോട്ടോർ വാഹന വകുപ്പ് രംഗത്ത്.കൊച്ചിയിൽ നടന്ന മിന്നൽ പരിശോധയ്ക്കിടയിലാണ് ബസുകൾ പലതും കുടുങ്ങിയത്.42 ഓളം ടൂറിസ്റ്റ് ബസുകള്‍ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ഇലക്ട്രോണിക് സാധനങ്ങള്‍, തുണികള്‍, പൂക്കള്‍ തുടങ്ങിയവയാണ് അന്തഃസംസ്ഥാന പെര്‍മിറ്റുള്ള ഈ ബസുകളില്‍ കടത്തിയിരുന്നത്. ഈ വാഹനങ്ങളില്‍ നിന്നും 1.35 ലക്ഷം രൂപ പിഴ ഈടാക്കി.ഒപ്പം കേരള റോഡ് നികുതി അടയ്ക്കാതെ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു വാഹനത്തില്‍ നിന്ന് 1.83 ലക്ഷം രൂപയും നികുതി അടയ്ക്കാതെ ഓടിയ കാരവനില്‍ നിന്നും 80,000 രൂപയും പിഴ മോട്ടോർ വാഹന വകുപ്പ് ഈടാക്കി.
.

shortlink

Related Articles

Post Your Comments

Related Articles


Back to top button