Latest NewsElection NewsIndia

രാഹുൽ ഗാന്ധി തിരുനെല്ലിയിൽ പിതൃദർപ്പണം നടത്തി

തിരുനെല്ലി : കോൺഗ്രസ് ദേശീയ അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി തിരുനെല്ലിയിലെ പാപനാശിനിയില്‍ പിതൃദർപ്പണം നടത്തി. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലി ക്ഷേത്രത്തിൽ ഇന്ന് രാവിലെയാണ് അദ്ദേഹം എത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എഐസിസി സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, മുകുൾ വാസ്നിക് തുടങ്ങിയവരും ഒപ്പമുണ്ട്. അരമണിക്കൂറോളം രാഹുല്‍ ഗാന്ധി ഇവിടെ ചിലവഴിച്ചു.

മൂന്ന് വിഷയങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കോൺഗ്രസ് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. കാർഷിക പ്രതിസന്ധിയും അഴിമതിയും ചർച്ചയാകും സാമ്പത്തിക മേഖലയുടെ തകർച്ചയും സ്വാധീനിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാവിധ അക്രമങ്ങൾക്കും കോൺഗ്രസ് എതിരാണ്.കണ്ണൂരിൽ പ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button