KeralaLatest NewsIndia

‘വീണ ജോർജ് ജയിച്ചാൽ ശബരിമലയിൽ കയറുമെന്ന് ഉറപ്പ് നൽകി, അരവണ കൗണ്ടറുകളിൽ സാനിട്ടറി നാപ്കിൻ വിൽപ്പനക്ക് വെക്കുമെന്നും’ എസ്എഫ്ഐ നേതാവ്

അസഭ്യമായ രീതിയിലുള്ള പോസ്റ്റിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചു

ശബരിമല വിഷയത്തില്‍ തെറി വിളിച്ചും ഹിന്ദു സമൂഹത്തെ അപമാനിച്ചും എസ്‌എഫ്‌ഐ നേതാവിന്റെ ഫേസ്ബുക്ക് കമന്റ്. എസ്‌എഫ്‌ഐ വാഴൂര്‍ ഏരിയാ കമ്മറ്റിയംഗം വിഷ്ണു ജയകുമാര്‍ ഗണപതിച്ചിറയാണ് ശബരിമലയെ അപമാനിച്ച്‌ കമന്റിട്ടത്. അസഭ്യമായ രീതിയിലുള്ള പോസ്റ്റിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ നവമാധ്യമങ്ങളിലൂടെ പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വീണ ജോർജ് പത്തനംതിട്ടയിൽ വിജയിച്ചാൽ ശബരിമലയിൽ കയറുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും, അരവണ കൗണ്ടറുകളിൽ സാനിട്ടറി നാപ്കിൻ വിൽപ്പനക്ക് വെക്കുമെന്നും ഫേസ്ബുക് കമന്റിൽ ഇയാൾ പറയുന്നു.വീണ ജയിച്ചാൽ ശബരിമല നടയിൽ കൊണ്ടുനിർത്തി സെൽഫി എടുപ്പിക്കുമെന്നും ഇത് തങ്ങളുടെ വാശിയാണെന്നും ഇയാൾ കമന്റിൽ പറയുന്നു. ഇതാദ്യമായല്ല സിപിഎമ്മും പോഷക സംഘടനകളും ശബരിമലയെ അധിക്ഷേപിക്കുന്നത്.

മുൻപ് പല തവണയും സിപിഎം അനുകൂല സംഘടനകൾ ശബരിമലയേയും ആചാരാനുഷ്ഠാനങ്ങളെയും അവഹേളിച്ച് രംഗത്തെത്തിയിരുന്നു.പോസ്റ്റിനെതിരെ പ്രതിഷേധമുയര്‍ന്നതിനെ തുടർന്ന് വിഷ്ണു ജയകുമാര്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാജ കമന്റ് പ്രചരിപ്പിക്കുകയാണെന്നാണ് വിഷ്ണു പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button