UAEGulf

യു.എ.ഇയില്‍ ഇത്തരം സിഗററ്റുകള്‍ക്ക് നിരോധനം

അബുദാബി : യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു. ഔദ്യോഗിക നികുതി മുദ്രയില്ലാത്ത സിഗരറ്റ് പാക്കുകളാണ് രാജ്യത്ത് നിരോധിക്കുന്നത്. ആഗസ്റ്റ് ഒന്ന് മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരിക. മേയ് ഒന്നു മുതല്‍ ഇത്തരം സിഗററ്റുകള്‍ ഇറക്കുമതി ചെയ്യുന്നത്
അനധികൃതമായിരിക്കുമെന്ന് ഫെഡറല്‍ നികുതി അതോറിറ്റി പ്രഖ്യാപിച്ചു. യു.എ.ഇയില്‍ ഉല്‍പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ സിഗററ്റുകള്‍ക്കും നിയമം ബാധകമാണ്.

നിലവില്‍ രാജ്യത്ത് വില്‍ക്കുന്ന സിഗററ്റുകളില്‍ മൂന്നിലൊന്ന് മുദ്രയില്ലാത്തതാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. പ്രത്യേക ഉപകരങ്ങള്‍ ഉപയോഗിച്ച് വായിക്കാവുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുതാണ്
മുദ്ര. അതിര്‍ത്തി കസ്റ്റംസുകളിലും വിപണിയിലും നടത്തുന്ന പരിശോധനകള്‍ ഇതുവഴി കൂടുതല്‍ സുഗമമാകും. മുദ്ര ഏര്‍പ്പെടുത്തുന്ന കാര്യം കഴിഞ്ഞ വര്‍ഷം തന്നെ അതോറിറ്റി വ്യക്തമാക്കിയിരുന്നു.

മെച്ചപ്പെട്ട ആരോഗ്യം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ പുകവലി താല്‍പര്യം ആളുകളില്‍ കുറച്ചു കൊണ്ടു വരാന്‍ കാര്യക്ഷമ നടപടികളാണ് യു.എ.ഇ സ്വീകരിച്ചു വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button