KeralaLatest NewsIndia

ആശുപത്രിയുടെ ടെറസില്‍ തലയോട്ടി കണ്ടെത്തി

മാവേലിക്കര: തെക്കേക്കര വടക്കേമങ്കുഴി ഗവ.ഹോമിയോ ആശുപത്രിക്കു മുകളിലെ ടെറസില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.സ്‌ഥലത്തെത്തിയ പോലീസ്‌ തലയോട്ടി കസ്‌റ്റഡിയിലെടുത്തു. ആശുപത്രിക്ക്‌ മുകളില്‍ ഗ്രില്‍ നിര്‍മാണ ജോലിക്കെത്തിയ തൊഴിലാളികളാണ്‌ ചുവന്ന തുണിയില്‍ പൊതിഞ്ഞ്‌ സഞ്ചിയിലാക്കിയ നിലയില്‍ തലയോട്ടി ആദ്യം കണ്ടത്‌.

ഇന്നു പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ അയയ്‌ക്കും. തലയോട്ടിയില്‍ പലയിടത്തും സ്‌കെച്ച്‌ പേനകള്‍ കൊണ്ട്‌ മാര്‍ക്ക്‌ ചെയ്‌തിട്ടുണ്ട്‌. മന്ത്രവാദത്തിന്റെ ഭാഗമാണോ എന്ന് സംശയമുള്ളതായാണ് പ്രദേശവാസികൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button