Latest NewsElection NewsKerala

സര്‍ക്കാര്‍ ആരെയൊക്കെയോ ഭയക്കുന്നു; ശബരിമലയിലെ ഫ്ളക്സുകള്‍ നീക്കം ചെയ്യുന്നത് ഇരുളിന്റെ മറവില്‍; കെ.പി ശശികല

തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി തിരുവനന്തപുരത്ത് സ്ഥാപിച്ച ഫ്ളക്സുകള്‍ ഇരുളിന്റെ മറവിലാണ് സർക്കാർ നീക്കം ചെയ്തതെന്ന് ശബരിമല കര്‍മ്മസമിതി സംസ്ഥാന വര്‍ക്കിംഗ് ചെയര്‍പേഴ്സണ്‍ കെ.പി. ശശികല വ്യക്തമാക്കി. യാതൊരു മുന്നറിയിപ്പും സർക്കാർ നൽകിയിരുന്നില്ല.

രാഷ്ട്രീയം പറയാതെയും ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാതെയും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നല്‍കിയിരുന്നു. എന്നാൽ ജില്ലാ കളക്ടറുടെ നിദ്ദേശപ്രകാരമെന്ന് പറഞ്ഞു രാത്രിയിൽ ഫ്ളക്സുകള്‍ നീക്കം ചെയ്യുകയായിരുന്നു. സംസ്ഥാന സർക്കാർ ആരെയൊക്കെയോ ഭയക്കുന്നുണ്ട്. അതിന്റെ തെളിവാണ് ഇതെല്ലാം.

തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം സംസാരിക്കരുതെന്ന് പറയുന്നവർ ബാബ്രി മസ്ജിദും ഗുജറാത്ത് കലാപവും എന്തുകൊണ്ടാണ് വിലകാത്തതെന്ന് ശശികല ചോദിച്ചു.ആശയപ്രചാരണത്തിനുള്ള അവകാശമാണ് ലംഘിക്കപ്പെട്ടത്. ഇതിൽ പരാതി നൽകുമെന്നും പ്രതിഷേധിക്കുമെന്നും ശശികല പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഹിന്ദുവിന്റെ മന്ത്രം കേട്ടാല്‍ ചൊറിച്ചിലാണ്. കാട്ടാക്കടയിലെ സംഭവം വ്യക്തമാക്കുന്നത് അതാണ്. പിണറായി സര്‍ക്കാരിനെതിരെ തങ്ങള്‍ പ്രതിഷേധിക്കുക തന്നെ ചെയ്യും. ശബരിമല വിഷയം ദക്ഷിണേന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും ശശികല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button