Election News

ലോക്‌സഭാ ഇലക്ഷൻ; 48 മണിക്കൂർ ടെലിവിഷൻ പ്രചാരണം പാടില്ലെന്ന് നിർദേശം

തിരുവനന്തപുരം: വോട്ടിംഗ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂർ മുമ്പു മുതൽ ടെലിവിഷൻ, റേഡിയോ മറ്റു സമാന മാധ്യമങ്ങളിലൂടെ പ്രചാരണമോ പരസ്യങ്ങളോ നൽകുവാൻ പാടില്ല എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. അച്ചടി മാധ്യമങ്ങളിൽ ഇക്കാലയളവിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കണമെങ്കിൽ സംസ്ഥാന/ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി ( MCMC ) യുടെ മുൻകൂർ അനുമതി വാങ്ങണം. കേരളത്തിൽ ഏപ്രിൽ 22 നും 23 നും നിർബന്ധമായും ഈ നിബന്ധന പാലിക്കണം. മുൻകൂർ സർട്ടിഫിക്കേഷൻ ലഭിക്കാൻ പരസ്യങ്ങൾ എം.സി.എം.സിക്ക് സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 19 വൈകുന്നേരം 6 മണി വരെയാണ്. പ്രചാരണത്തിന്റെ അവസാനഘട്ടങ്ങളിൽ എതിർകക്ഷികൾക്ക് മറുപടി നൽകാൻ അവസരം ലഭിക്കാത്തവിധത്തിൽ തെറ്റായ ആക്ഷേപങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button