KeralaLatest News

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല തങ്ങളെന്ന് കോടിയേരി

തിരുവനന്തപുരം: ഒരു തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരും ജയിച്ചാല്‍ അമിതമായി ആഹ്ലാദിക്കുന്നവരുമല്ല ഇടതുപക്ഷമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോഴത്തെ തിരിച്ചടിയുടെ ഗൗരവം മനസ്സിലാക്കി ഓരോ മേഖലയിലും തിരുത്തല്‍ വരുത്തും. വസ്തുനിഷ്ടമായി തന്നെ പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി.

നരേന്ദ്ര മോദിയെ പുറത്താക്കാന്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കണമെന്ന യുഡിഎഫ് പ്രചാരണം കേരളത്തിലെ ജനങ്ങളെ സ്വാധീനിച്ചു. ഇതാണ് യുഡിഎഫിന് അനുകൂലമായ തരംഗം സൃഷ്ടിക്കാന്‍ സാധിച്ചതെന്നും കോടിയേരി വ്യക്തമാക്കി. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നീ മണ്ഡലങ്ങളില്‍ ജയിക്കുമെന്ന് ബിജെപിക്ക് ഉറപ്പായിരുന്നു. എന്നാല്‍ അത് തടഞ്ഞ് നിര്‍ത്തിയതില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. മുന്‍കാലങ്ങളിലും ഇടതുപക്ഷം ഇത്തരം പരാജയങ്ങള്‍ നേരിട്ടുണ്ട്. 1977-ല്‍ തോറ്റ ഇടതുപക്ഷം 80- അധികാരം തിരിച്ച് പിടിച്ചെന്നും കോടിയേരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button