Latest NewsIndia

ഇത്തരം ഒരു നേതാവിനെ ലഭിച്ചതില്‍ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാരാണ്; മോദിയുടെ വിജയം ആഘോഷമാക്കി ലോകരാഷ്ട്രങ്ങൾ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാനായ മനുഷ്യനും നേതാവുമാണെന്ന് പുകഴ്ത്തി യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നരേന്ദ്ര മോദിയെ വിളിച്ച്‌ അഭിനന്ദനം അറിയിച്ചു. അദ്ദേഹം മഹാനായ മനുഷ്യനും ഇന്ത്യക്കാരുടെ നേതാവുമാണ്. ഇത്തരമൊരു നേതാവിനെ ലഭിച്ചതില്‍ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാരാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. സൗദിയും റഷ്യയും ഇറാനും ഇസ്രയേലും വരെ മോദിയുടെ വിജയത്തെ അഭിനന്ദിക്കുകയുണ്ടായി.

മോദിയുടെ ഭരണത്തുടര്‍ച്ച ഇന്ത്യയും യു.എസുമായുള്ള തന്ത്രപ്രധാനബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് യു.എസ്. നേതൃത്വം അറിയിട്ടുണ്ട്. മോദിയുടെ തിരിച്ചുവരവോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇനിയും ശക്തിപ്പെടുമെന്നും ഒരുമിച്ചുള്ള മുന്നേറ്റത്തിന് കാത്തിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. അടുത്ത 25 വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ സാമ്ബത്തികവളര്‍ച്ചയ്ക്കും അഖണ്ഡതയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി അടിത്തറയിടുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ്.-ഇന്ത്യ സ്ട്രാറ്റജിക് ആന്‍ഡ് പാര്‍ട്ട്ണര്‍ഷിപ്പ് ഫോറത്തിലെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ ചേംബേഴ്‌സ് വ്യക്തമാക്കിയിരുന്നു. ഈ മാസം 30-നാണ് പുതിയ മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. റഷ്യന്‍ പ്രസിഡന്റ് പുട്ടിലും ഇസ്രയേല്‍ പ്രധാനമന്ത്രിയുമെല്ലാം സത്യപ്രതിജ്ഞയ്‌ക്കെത്താന്‍ സാധ്യതയുള്ളവരാണ്. അതുകൊണ്ട് തന്നെ ഡല്‍ഹിയില്‍ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം തിരഞ്ഞെടുപ്പുവിജയത്തില്‍ പരസ്പരം ആശംസകള്‍ കൈമാറിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭിനന്ദിച്ച്‌ ചൈന രംഗത്ത് വന്നിരുന്നു. ഇതൊരു ശുഭസൂചനയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലു കാങ് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button