KeralaLatest News

വോട്ടർമാരുടെ സ്വപ്‌നം പൊലിഞ്ഞതില്‍ തനിക്ക് സഹതാപം മാത്രമേ ഉള്ളൂ; ഇന്നസെന്റ്

തൃശൂര്‍: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാകുമെന്ന് വിശ്വസിച്ചതിന്റെ അടിസ്ഥാനത്തിലാണ് വോട്ടര്‍മാര്‍ യുഡിഎഫിനെ വിജയിപ്പിച്ചതെന്ന് ചാലക്കുടിയുടെ മുന്‍ എം പി ഇന്നസെന്റ്. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സ്വപ്‌നം പൊലിഞ്ഞതില്‍ തനിക്ക് സഹതാപം മാത്രമേ ഉള്ളൂ. മോദിക്കെതിരായ തരംഗമാണ് കേരളത്തിലുടനീളം ഉണ്ടായത്. ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിലയുറപ്പിച്ചുവെന്നും അതാണ് തന്റെയും എല്‍ഡിഎഫിന്റെയും പരാജയത്തിന് കാരണമായതെന്നും ഇന്നസെന്റ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button