Latest NewsIndia

നിങ്ങളിൽ നിന്നാണ് ഞാൻ ശക്തി ആർജിച്ചത്; രാജ്യത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാം ത്യജിക്കാൻ തയ്യാറാണെന്ന്‌ സോണിയ ഗാന്ധി

റായ്ബറേലി: രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനായി എന്തും ത്യജിക്കാൻ തയാറാണെന്ന് വ്യക്തമാക്കി യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധി. തന്നെ വിജയിപ്പിച്ച റായ്ബറേലിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞെഴുതിയ കത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. എന്റെ ജീവിതം നിങ്ങൾക്കു മുന്നിൽ ഒരു തുറന്ന പുസ്തകമാണ്. നിങ്ങളാണ് എന്റെ കുടുംബം. നിങ്ങളിൽ നിന്നാണ് ഞാൻ ശക്തി ആർജിച്ചത്, അത് തന്നെയാണ് എന്റെ സ്വത്തും. കോൺഗ്രസിലെ പൂർവീകർ ഉയർത്തിപിടിച്ച രാജ്യത്തിന്റെ പാരമ്പര്യവും മൂല്യങ്ങളും സംരക്ഷിക്കാൻ എനിക്ക് ലഭിച്ച എന്തും ത്യജിക്കാൻ ഞാൻ തയാറാണ്. വരാനിരിക്കുന്ന ദിവസങ്ങൾ കാഠിന്യമേറിയതാണ്. എന്നാൽ നിങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെയും പിൻബലത്തിന്റെയും ശക്തിയിൽ കോൺഗ്രസ് ഏത് വെല്ലുവിളിയും നേരിടുമെന്നും അവർ വ്യക്തമാക്കി. റായ്ബറേലിയിൽ ബിജെപിയുടെ പ്രതാപ് സിങിനെ ഒരു ലക്ഷത്തി അറുപത്തേഴായിരം വോട്ടുകൾക്കാണ് സോണിയ പരാജയപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button