KeralaLatest NewsIndia

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയം : പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് മോഹന്‍ലാല്‍

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ  മികച്ച വിജയം കൈവരിച്ച് വീണ്ടും അധികാരത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി നടന്‍ മോഹന്‍ലാല്‍. ബഹുമാനപ്പെട്ട നരേന്ദ്ര മോദിജി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്ന് ട്വിറ്ററിലൂടെയായിരുന്നു താരം പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ചത്.

മോഹന്‍ലാലിനെ കൂടാതെ രജനികാന്തും, ലോക നേതാക്കളും, സമൂഹമാധ്യമങ്ങളിലൂടെ മോദിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ബഹുമാനപ്പെട്ട നരേന്ദ്ര മോദിജിയ്ക്ക് എല്ലാ ആശംസകളും നേരുന്നു. നിങ്ങള്‍ അത് നേടിയെടുത്തുവെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്ന് രജനീകാന്ത് ട്വീറ്റ് ചെയ്തിരുന്നു.

തിരഞ്ഞെടുപ്പില്‍ മികച്ച ജയം നേടിയ എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്വീറ്റ് ചെയ്തിരുന്നു. ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയില്‍ നിങ്ങളുടെ മികച്ച നേതൃപാടവത്തിനുള്ള അംഗികാരമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൌഹൃദം കൂടുതല്‍ ദൃഡമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

 പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും നരേന്ദ്രമോദിക്ക് ആശംസകളറിയിച്ച് രംഗത്തെത്തി. തെരഞ്ഞെടുപ്പ് വിജയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സഖ്യകക്ഷികൾക്കും അഭിനന്ദനങ്ങളെന്നും ദക്ഷിണേഷ്യയുടെ വികസനത്തിന് മോദിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ കഴിയുമെന്ന് കരുതുന്നതായും ഇമ്രാൻ ഖാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button