KeralaLatest News

രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ഗാന്ധി വയനാട്ടിലേക്ക്. ജൂണ്‍ ആദ്യവാരമായിരിക്കും രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുകയെന്നാണ് റിപ്പോർട്ട്. ശനിയാഴ്ചയോ തിങ്കളാഴ്ചയോ ആയിരിക്കും രാഹുലിന്റെ സന്ദര്‍ശനമെന്നും സൂചനയുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് രാഹുൽ ഗാന്ധി ജയിച്ചത്. ഇടതുമുന്നണി സ്ഥാനാര്‍ഥിയായ പി.പി. സുനീറിനെ നാല് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് രാഹുൽ പരാജയപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button