Latest NewsKerala

പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിൽ സുരക്ഷാവീഴ്ച

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് പങ്കെടുക്കുന്ന പരിപാടിയുടെ വേദിയായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സുരക്ഷാവീഴ്ച. സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി. കൊല്ലം എ.ആർ ക്യാമ്പിലെ പോലീസുകാരന്റെ തോക്കിൽ നിന്നുമാണ് വെടിപൊട്ടിയത്. പ്രധാനമന്ത്രി അൽപ്പസമയത്തിനുള്ളിൽ എത്താനിരിക്കെയാണ് സുരക്ഷാവീഴ്ചയുണ്ടായത്. പോലീസുകാരനെ സ്ഥലത്ത് നിന്നും മാറ്റി. ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിൽ ഉന്നത പൊലീസുദ്യോഗസ്ഥർ റിപ്പോർട്ട് തേടി

shortlink

Related Articles

Post Your Comments

Related Articles


Back to top button