Election NewsLatest NewsIndia

മകനെ കണ്ടെത്തി തിരികെ നല്‍കുന്നവര്‍ക്കാണ് വോട്ടെന്ന് നജീബിന്റെ ഉമ്മ

തന്റെ മകനെ തിരികെ കൊണ്ടുവരുന്നവര്‍ക്ക് വോട്ട് നല്‍കുമെന്ന് ജെഎന്‍യു കാമ്പസില്‍ നിന്ന് കാണാതായ നജീബ് അഹമ്മദിന്റെ ഉമ്മ. 2016 ല്‍ കാമ്പസില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികളുമായി നടന്ന സംഘര്‍ഷത്തിന് ശേഷം ഒന്നാം വര്‍ഷ എംഎസ്സി വിദ്യാര്‍ത്ഥിയായ നജീബിനെ കാണാതാകുകയായിരുന്നു. അന്വേഷണം ഏറ്റെടുത്ത സിബിഐ 2018 ഒക്ടോബറില്‍ കേസില്‍ ഒരു തുമ്പും ലഭിക്കാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

എസ്എഫ്‌ഐ പശ്ചാത്തലമുള്ള നജീബും എബിവിപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നടന്നതിനെത്തുടര്‍ന്നായിരുന്നു നജീബ് അപ്രത്യക്ഷനായത്. അതേസമയം മകനെ കണ്ടെത്തി നല്‍കുന്ന ഏത് രാഷ്ട്രീയപാര്‍ട്ടിക്കും വോട്ട് നല്‍കുമെന്നാണ് നജീബിന്റെ ഉമ്മ പറയുന്നത്.

ഉത്തര്‍പ്രദേശിലെ ബദൗണിലെ താമസക്കാരിയായ നഫീസയെ വിവിധപാര്‍ട്ടികളുടെ പ്രതിനിധികള്‍ സന്ദര്‍ശിക്കുന്നുണ്ടെങ്കിലും സഹതാപപ്രകടനം നടത്തി അവര്‍ മടങ്ങുകമാത്രമാണ് ചെയ്യുന്നത്. ്തന്നോട് സഹതപിക്കുന്നവരെയല്ല താന്‍ കാത്തിരിക്കുന്നതെന്നും മറിച്ച് മകനെ കണ്ടത്തികൊണ്ടുവരാമെന്ന് ഉറപ്പ് നല്‍കുന്നവരെയാണെന്നും നഫീസുമ്മ പറയുന്നു. ബിജെപി സര്‍ക്കാരിന് തന്റെ മകനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button