Latest NewsIndia

വിമാനത്തില്‍ വെച്ച് യുവതിക്കുനേരെ ലെെംഗീകാതിക്രമം നടത്താന്‍ ശ്രമിച്ചയാളെ പെണ്ണുകള്‍ കൂട്ടംകൂടി പഞ്ഞിക്കിട്ടു

ന്യൂഡല്‍ഹി : വിമാനത്തില്‍ ഇരുപത്തഞ്ചുകാരിയായ യുവതിക്ക് നേരെ ലെെംഗീകാതിക്രമം നടത്തിയ യുവാവിനെ ഫ്ലെെറ്റില്‍ ഉണ്ടായിരുന്ന 17 ഓളം വരുന്ന പെണ്ണുങ്ങള്‍ കൂട്ടം കൂടി കെെകാര്യം ചെയ്തു. ശേഷം പിടികൂടി ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്ന് പ്രതിയെ പോലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ ഷരീഖ് ഖാന്‍ എന്നൊരാളെ കേന്ദ്ര വ്യവസായ സംരക്ഷണ സേന പിടികൂടി .

ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്ന സ്പെെസ് ജെറ്റില്‍ അതിരാവിലെ 4.30 തായതോടെയാണ് സംഭവം നടക്കുന്നത്. യുവതി കണ്ണ് തുറന്ന് നോക്കുമ്പോള്‍ ഒരാള്‍ തന്‍റെ അടുത്ത് നിന്ന് ശരീരത്തില്‍ സ്പര്‍ശിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് യുവതി പറ‍ഞ്ഞു. ഭയപ്പെട്ട യുവതി തൊട്ടടുത്ത സീറ്റിലിരുന്ന പിതാവിനോട് വിവരം പറയുകയും തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തു.

എന്നാല്‍ കക്ഷി താനോന്നും അറിഞ്ഞില്ല എന്ന ഭാവവും യുവതിക്ക് നേരെ തട്ടിക്കയറുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് വിവരം ചോദിച്ചെത്തിയ വിമാനത്തിലുളള മറ്റുളള സ്ത്രീകള്‍ എകദേശം17 ഓളം പേര്‍ യുവാവിനെ കൂട്ടം ചേര്‍ന്ന് നല്ലവിധം കെെകാര്യം ചെയ്തുവെന്നും അറിയുന്നു. SG-012 എന്ന വിമാനത്തിലായിരുന്നു സംഭവം.

shortlink

Related Articles

Post Your Comments


Back to top button