KeralaLatest News

കേരളത്തില്‍ എന്‍.ഡി.എയുടെ പരാജയം ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി

കൊച്ചി: കേരളത്തില്‍ എന്‍.ഡി.എയുടെ പരാജയം ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി കേരള ഘടകം. എന്‍.ഡി.എയ്‌ക്കെതിരെ വിജയം നേടാന്‍ സാദ്ധ്യതയുള്ളവര്‍ക്ക് വോട്ട് നല്‍കാനാണ് തീരുമാനമെന്നും എന്നാൽ ഒരു മുന്നണിയെയും പിന്തുണയ്‌ക്കില്ലെന്നും സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ അറിയിച്ചു. സംഘപരിവാറിനെതിരെ സ്വന്തം നിലയ്‌ക്ക് പ്രചാരണം നടത്തും. ഒരു മുന്നണിയുമായോ സ്ഥാനാര്‍ത്ഥിയുമായോ വേദി പങ്കിടില്ല. ഉത്തര- മദ്ധ്യ മേഖലകളിലെ 13 മണ്ഡലങ്ങളില്‍ വടകര, മലപ്പുറം ലോക്‌സഭാ മണ്ഡലങ്ങള്‍ ഒഴികെയുള്ളവയില്‍ യു.ഡി.എഫിന് പിന്തുണ നല്‍കും. മലപ്പുറത്ത് ഇടതു മുന്നണിക്ക് പിന്തുണ നൽകുമെന്നും നേതാക്കൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button