Latest NewsElection NewsIndiaElection 2019

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ കാണ്മാനില്ല

നദിയ:  പ ശ്ചിമബംഗാളിലെ നദിയ ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ അവിചാരിതമായി കാണാനില്ല. രനാഘട്ട്, കൃഷ്ണ നഗര്‍ ലോക്സഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്ന അര്‍ണബ് റോയ് എന്ന ഉദ്യോഗസ്ഥനെയാണ് കാണാതായത്. പോലീസ് തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും എവിടെ പോയി എന്ന് വ്യക്തമായിട്ടില്ല. ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണെന്നാണ് പോലീസ് അറിയിക്കുന്നത്.

ഏപ്രില്‍ 29 ന് നടക്കുന്ന നാലാം ഘട്ടത്തിലാണ് നദിയയിലെ തിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇവിഎം മെഷീനുകളുടേയും വിവിപാറ്റിന്‍റെയും ചുമതലയായിരുന്നു അര്‍ണബിന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഇയാള്‍ക്ക് പകരം മറ്റൊരാളെ ചുമതലപ്പെടുത്തി . ഉദ്യോഗസ്ഥനെ കാണാതായത് തിരഞ്ഞെുപ്പുമായി ബന്ധമില്ലെന്ന് മുതിര്‍ന്ന തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊലീസ് സിസിടിവികളും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും പരിശോധിച്ചെങ്കിലും ഇയാല്‍ എവിടെയെന്ന് യാതൊരു വിവരവും ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button