Latest NewsKerala

യാത്ര മംഗളമാകാന്‍ വിമാനത്തിന്‍റെ എഞ്ചിനില്‍ കാണിക്കയിട്ട് നമസ്കരിച്ച് ഒരു മുത്തശ്ശി ; അധികൃതര്‍ കണ്ടത് ഭാഗ്യം

വി മാനയാത്രക്ക് മുന്‍പെ എല്ലാം മംഗളമാക്കണേ ഒരു അപകടവും വരുത്തരുതേ എന്ന് പ്രാര്‍ത്ഥിച്ച് 66 കാരിയായ മുത്തശ്ശി വിമാനത്തിന്‍റെ എഞ്ചിനിലേക്ക് കാണിക്കയായി വലിച്ചെറിഞ്ഞത് 6 നാണയത്തുട്ടുകള്‍. എന്തായാലും വിമാനയാത്ര ഭയമുളള മുത്തശ്ശിയുടെ നിഷ്കളങ്ക പ്രവര്‍ത്തിമൂലം വേറെ വിമാനം കൊണ്ട് വന്ന് സര്‍വ്വീസ് നടത്തേണ്ടിവന്നു എന്ന് വേണം പറയാന്‍. യങ്ങ് എന്ന മുത്തശ്ശിയുടെ പ്രവൃത്തി മൂലം 100 ലധികം യാത്രക്കാരുടെ 3 മണിക്കൂറിലധികമാണ് പാഴായത്.

മുത്തശ്ശിയെ ഇപ്പോള്‍ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. ടിയാൻജിൻ എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം. വിമാനത്തിലെ എഞ്ചിനിലേക്ക് നാണയം എറിയുന്നത് ജീവനക്കാരാണ് കണ്ടത് . തുടര്‍ന്ന് ജിവനക്കാര്‍ നടത്തിയ തിരച്ചിലില്‍ നാണയം കിട്ടിയെങ്കിലും സുരക്ഷയെ കരുതി മുത്തശ്ശി നാണയമെറിഞ്ഞ വിമാനം റദ്ദാക്കുകയും വേറെ വിമാനം സജ്ജീകരിക്കുകയുമായിരുന്നു. ചെെനയില്‍ ഇതിപ്പോള്‍ നിത്യ സംഭവമായിക്കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button