Latest NewsKerala

കനത്ത മഴയ്ക്ക് സാധ്യത ; ഒരു ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലപ്പുറം ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.  മിന്നലോടു കൂടിയ ശക്‌തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.

അഞ്ച് ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അറിയിപ്പുണ്ട്. മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശ്ശൂർ എന്നീ ജില്ലകളിലാണ് ഉരുൾപൊട്ടാൻ സാധ്യതാ മുന്നറിയിപ്പുള്ളത്. പുഴകളിലും മറ്റും വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ വെള്ളത്തിലിറങ്ങരുതെന്നും അറിയിപ്പുണ്ട്.

വേനൽ മഴയോടനുബന്ധിച്ച് ഉച്ചയ്‌ക്ക് 2 മുതൽ വൈകിട്ട് 8 വരെ അടുത്ത 5 ദിവസം ശക്‌തമായ മിന്നലിനു സാധ്യതയുണ്ടെന്ന് സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. കുട്ടികളും മുതിർന്നവരും ടെറസിലോ തുറസായ സ്ഥലത്തോ മിന്നലുള്ള സമയം പോകാൻ പാടില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽ മിന്നലുള്ളപ്പോൾ മൈക്ക് ഉപയോഗിക്കരുതെന്നും അറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button