KeralaLatest News

കൊല്ലപ്പെട്ട കൃപേഷിന്റെ വീടിന്റെ ഗൃഹപ്രവേശം ഇന്ന്

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ വീടിന്റെ ഗൃഹപ്രവേശം ഇന്ന്. എംഎൽഎ ഹൈബി ഈഡന്റെ നേതൃത്വത്തിലാണ് വീട് പണികഴിപ്പിച്ചത്. ഹൈബി ഈഡൻ തന്നെയാണ് ഗൃഹപ്രവേശ കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.ഗൃഹപ്രവേശത്തിനായി രാവിലെ 11 മണിക്ക് കുടുംബ സമേതം ഹൈബി ഈഡന്‍ കല്യോട്ട് എത്തും. നിര്‍മാണം പൂര്‍ത്തിയാക്കിയ വീടിന്റെ ചിത്രം സഹിതമാണ് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

കാസറഗോഡ് കല്ല്യോട്ട് കൃപേഷിന്റെ ഗൃഹപ്രവേശമാണ് 19-04-2019

കൃപേഷിനെയും ശരത്ത് ലാലിനെയും കൊന്നൊടുക്കിയതിലൂടെ ചോരക്കൊതിയന്മാര്‍ ഇല്ലാതാക്കിയത് കുറെ പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു.

സംഭവ ദിവസം മാധ്യമങ്ങളിലൂടെ പുറത്തു വന്ന കൃപേഷിന്റെ ഒറ്റമുറി വീടിന്റെ ചിത്രം ഏതൊരാളുടെയും കണ്ണു നനയിക്കുന്നതായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുഗ്രഹ ആശീര്‍വാദങ്ങളോടെ ഞാന്‍ ആരംഭിച്ച ഒരു ദൗത്യം ഇവിടെ പൂര്‍ത്തിയാവുകയാണ്.
ഒന്നും ഒരു പകരമാകില്ലെങ്കിലും എന്നിലെ പഴയ കെ.എസ്.യുക്കാരന് ഇത് കാണാതെ പോകാന്‍ കഴിയുമായിരുന്നില്ല.

നാളെ രാവിലെ 11 മണിക്ക് ഞാനും കുടുംബവും കല്ല്യോട്ട് എത്തും. എന്റെ ജന്മദിനമായ നാളെ ജോഷിയുടെയും കിച്ചുവിന്റെയും നാട്ടില്‍ ഞാനുമുണ്ടാകും…

ഇത് എന്റെ മനസാക്ഷിക്ക് ഞാന്‍ നല്‍കിയ വാക്ക്….

https://www.facebook.com/HibiEden/posts/10155925349247260?__xts__[0]=68.ARBg6yFyBGeZSlcP6vgqKjjqWpQpyHbN6T55u9PvHhNUPUNu7Y259-Np0SI6ZbIubkraMMWd-pQZKgziMXmwAjKRHDSjOFDwW_VYij2befpnChABlp4uU5Q1sf8apRfEwz7WtL2FIdA6NDRLykivKdFQ0E79-8CdNObbJuJpSqCpUfnb_Ll92Zg_ailwoU_qtBkojyHLH3wqqfU6eRUWClcSEzetB8wxxL-t2E8iE5IF0CiovFfPTRDdVo0iG_4u5Xc32KyOIlCnoH3BaXVacgdLH3YDrSjBA90DnUOVARXaxqNuDdeVjt83ASS67-Q4kisipM6LMQyEunmF-g&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button