Latest NewsElection NewsKerala

കെ സുരേന്ദ്രന്റെ പ്രസംഗത്തിനെതിരെ എല്‍ഡിഎഫ് നേതാക്കളുടെ പരാതി

പത്തനംതിട്ട: പത്തനംതിട്ട എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനെതിരെ എല്‍.ഡി.എഫ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ക്കും പരാതി നല്‍കി. കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം നഗ്‌നമായ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

സുരേന്ദ്രന്‍ ശബരിമല അയ്യപ്പന്റെ പേര് ദുരുപയോഗം ചെയ്ത് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനെതിരെയാണ് എല്‍.ഡി.എഫ് നേതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. അയ്യപ്പന്റെ മണ്ണില്‍ മറ്റാര്‍ക്കും പ്രവേശനമില്ലെന്നും ഇവിടെ താമരയ്ക്കു മാത്രമായിരിക്കും വോട്ടെന്ന് ഉറപ്പാക്കണമെന്നുമുള്ള തരത്തില്‍ സുരേന്ദ്രന്‍ പ്രസംഗിക്കുന്ന ലംഘനമാണെന്ന് എല്‍.ഡി.എഫ് നേതാക്കളായ കെ. അനന്തഗോപന്‍, എ.പി. ജയന്‍, ഓമല്ലൂര്‍ ശങ്കരന്‍, അലക്‌സ് കണ്ണമല എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

20 ശതമാനം വോട്ടു പോലും എല്‍.ഡി.എഫിന് ലഭിക്കില്ലെന്ന തരത്തിലുള്ള പ്രചാരണം അസംബന്ധമാണെന്നും, ന്യൂനപക്ഷ സമുദായങ്ങള്‍ എല്‍.ഡി.എഫിനെ അവരുടെ സംരക്ഷകരായി കണ്ടവരാണെന്നും എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.പുറമേനിന്നുള്ളവരെ ഇറക്കി ആള്‍ക്കൂട്ടം കാട്ടുകയും ഫ്ളെക്‌സ് ബോര്‍ഡുകള്‍ നിരത്തുകയും ചെയ്താല്‍ വോട്ടാകില്ല. എന്‍.ഡി.എയുടെ പ്രചാരണത്തിനുള്ള ഭൂരിപക്ഷവും മണ്ഡലത്തിന് പുറമേ നിന്നുള്ളവരാണ്. 21ന് പ്രചാരണം അവസാനിക്കുന്നതോടെ അവരെല്ലാം സ്വന്തം നാട്ടിലേക്കു പോകേണ്ടിവരുമെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button