KeralaLatest News

പാലക്കാട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് : വോട്ടെടുപ്പ് ദിവസം വരെ അതിശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ച വരെ മഴ ശക്തമാകും. മഴയോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം, മലപ്പുറത്തിനു പുറമെ പാലക്കാട് ജില്ലയില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് മഴ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്.

ഇരുപത്തി മൂന്നാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴ മിക്ക ജില്ലകളിലും ലഭിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഉച്ചക്ക് രണ്ട് മണി മുതല്‍രാത്രി 8 വരെയാണ് മിന്നല്‍ ഏറ്റവും അനുഭവപ്പെടുന്നത്. ഈ സമയത്ത് അതീവ ജാഗ്രത പാലിക്കണെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുനല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button