UAEGulf

ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാക്കളില്‍ ഗള്‍ഫ് രാഷ്ട്രത്തിലെ ഈ ഭരണാധികാരിയും

അബുദാബി: ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാക്കളില്‍ ഗള്‍ഫ് രാഷ്ട്രത്തിലെ ഈ ഭരണാധികാരിയും . ടൈം മാസിക തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറ് നേതാക്കളുടെ പട്ടികയിലാണ് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ്ബിന്‍ സായിദ് അല്‍നഹ്യാനും ഇടം പിടിച്ചത്.

നേതാക്കള്‍ക്ക് പുറമേ പൊതുപ്രവര്‍ത്തകര്‍, കലാകാരന്മാര്‍, പ്രമുഖര്‍, അതിശക്തര്‍ എന്നിങ്ങനെ വിഭാഗങ്ങളില്‍ ലോകത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തിത്വങ്ങളെയും മാസിക പരിചയപ്പെടുത്തി.യൈമനില്‍ യു.എ.ഇ. സായുധസേന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൂടി ശൈഖ് മുഹമ്മദിന്റെ നേതൃപരമായ പാടവം വിളിച്ചോതുന്നതായി ടൈംസ് വിലയിരുത്തി. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഫ്രാന്‍സിസ് മാര്‍പ്പാപ്പ തുടങ്ങിയവരും പട്ടികയിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button