Latest NewsKeralaIndia

ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ക്കിടയില്‍ പള്ളിയിലെ ഷട്ടര്‍ പൊട്ടി വീണു

തൃശൂര്‍: തിരുകര്‍മ്മങ്ങള്‍ക്കിടെയില്‍ വടക്കാഞ്ചേരി സെന്‍റ് ഫ്രാന്‍സീസ്‌ സേവിയേഴ്സ്‌ ഫൊറൊന പള്ളിയിലെ ഷട്ടര്‍ പൊട്ടി വീണു. ദുഃഖവെള്ളിയാഴ്ച്ചയോടനുബന്ധിച്ച്‌ ഇന്ന് രാവിലെ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെയാണു ഷട്ടര്‍ പൊട്ടി വീണത്‌. തിരുകര്‍മ്മങ്ങളോടനുബന്ധിച്ച്‌ വിശ്വാസികളുടെ വന്‍ തിരക്കാണു പള്ളിയില്‍ ഉണ്ടായിരുന്നത്‌.

എന്നാല്‍ ഷട്ടര്‍ പൊട്ടി താഴേക്ക്‌ വീണെങ്കിലും പാതിവഴിയില്‍ ഷട്ടര്‍ സ്തംഭിച്ച്‌ നിന്നതും വലിയ അപകടമാണു ഒഴിവാക്കിയത്‌. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button