Latest NewsElection NewsKerala

വോട്ടിന് കോഴ: ഉമ്മന്‍ ചാണ്ടിയുടെ ആരോപണത്തിന് മറുപടി നല്‍കി തോമസ് ഐസക്

കൊല്ലം: സിപിഎം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോപണത്തിന് മറുപടിയുമായി ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് രംഗത്ത്. കോണ്‍ഗ്രസിന്റെ ആരോപണം ബാലിശമാണെന്ന് മന്ത്രി പറഞ്ഞു. പണം നല്‍കി വോട്ട് വാങ്ങേണ്ട ആവശ്യമില്ല. ഉമ്മന്‍ ചാണ്ടിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തോമസ് ഐസക് പറഞ്ഞു.

കോഴിക്കോട്ടെ ഇവന്റ്മാനേജ്‌മെന്റുകാരെ ഉപയോഗിച്ചാണ് പണം വിതരണം ചെയ്യുന്നതെന്നും കൊല്ലത്തെ യുഡിഎഫ് നേതാക്കളുടെ പരാതിയില്‍ നടപടിയെടുക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചിരുന്നു. അതേസമയം കൊച്ചിയിലെ ഹോട്ടലില്‍ വച്ചാണ് പണം കൈമാറിയതെന്ന് മുന്‍മന്ത്രി ഷിബു ബേബിജോണും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button