Latest NewsKerala

അമ്മയുടെ ക്രൂരമര്‍ദ്ദനത്തിനിരയായ മൂന്നു വയസ്സുകാരന്‍ മരിച്ചു

കൊച്ചി: എറണാകുളം ഏലൂരില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി. തലച്ചോറിനേറ്റ പരിക്കാണ് മരണ കാരണം. ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മകനാണ് മരിച്ചത്. കേസില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് കൊലക്കുറ്റത്തിനെതിരെ കേസെടുക്കുമെന്ന് ഉന്നത പോലീസ് ഉദ്യാഗസ്ഥന്‍ അറിയിച്ചു. മെട്രോ നിര്‍മാണത്തിലെ ക്രെയിന്‍ ഡ്രൈവറുടെ മകനാണ് മരിച്ച മൂന്നു വയസ്സുകാരന്‍.

കുഞ്ഞ് അനുസരണക്കേട് കാണിച്ചതിനെ തുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് അമ്മയുടെ മൊഴി. ബുധനാഴ്ചയാണ് ശരീരത്തില്‍ മര്‍ദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളുമായി കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയ്ക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. തലയുടെ വലത് ഭാഗത്ത് ഏറ്റ ഗുരുതര പരുക്കാണ് കുഞ്ഞിന്റെ ആരോഗ്യനില അപകടത്തിലാക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുട്ടിയുടെ അമ്മയെ കോടതി റിമാന്‍ഡ് ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ സ്ഥിരമായി കുഞ്ഞിനെ മര്‍ദിക്കാറുണ്ടായിരുന്നു എന്ന് ജാര്‍ഖണ്ഡ് സ്വദേശിനി ആയ യുവതി പോലീസിനോട് സമ്മതിച്ചു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു.

Tags

Post Your Comments


Back to top button
Close
Close