Latest NewsIndia

ലി​ഫ്റ്റ് ചോദിച്ച യു​വ​തി​യെ കൂട്ടമാനഭംഗത്തിനിരയാക്കി

മു​സാ​ഫ​ര്‍​ന​ഗ​ര്‍: ലി​ഫ്റ്റ് ചോദിച്ച യു​വ​തി​യെ കൂട്ടമാനഭംഗത്തിനിരയാക്കി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കോ​ട്‌​വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള ഷാം​ലി ജി​ല്ല​യി​ലെ ഖാ​ന്‍​ദ​ര്‍​വാ​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. 22 വയസുകാരി യുവതിയെ ബൈക്കിൽ കയറ്റിയ യുവാവ് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം കൂട്ടുകാരുമായി ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.

മ​രു​ന്നു​വാ​ങ്ങാ​നു​ള്ള പ​ണം എ​ടു​ക്കാ​നാ​യി ബാ​ങ്കി​ലേ​ക്ക് പോ​യ യു​വ​തി​യാ​ണ് പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. യു​വ​തി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു. യുവതിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button