Latest NewsKerala

ശബരിമല വിഷയത്തിൽ കേന്ദ്ര സംസ്ഥാന സര്‍ക്കരുകള്‍ക്കെതിരെ വിമർശനവുമായി എ.കെ ആന്റണി

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കരുകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി ണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആണ് ശബരിമല വിഷയം രൂക്ഷമാക്കിയതെന്നു അദ്ദേഹം വിമർശിച്ചു. ഭരണത്തിലിരിക്കെ യുവതീ പ്രവേശന വിധിക്കെതിരായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനും ഭരണഘടന ഭേദഗതിക്കും ബിജെപി തയാറായില്ല. എന്നിട്ടു ഇപ്പോൾ അവര്‍ പറയുന്ന വിശ്വാസ സംരക്ഷണം നാടകമാണ്. നരേന്ദ്ര മോദി മികച്ച നടനാണ്. സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും എതിരെയുള്ള വിധി എഴുത്താകും ഇത്തവണത്തെ ലോക് സഭാ തിരഞ്ഞെടുപ്പെന്നും പിണറായി വിജയനെ പാഠം പഠിപ്പിക്കുന്ന ജനങ്ങള്‍ പിണറായിയെ നല്ല നടപ്പിന് ശിക്ഷിക്കുമെന്നും ആന്റണി പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close