KeralaLatest NewsElection News

ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി-സിപിഎം സംഘര്‍ഷം : ബിജെപി പ്രവര്‍ത്തകന് ഗുരുര പരിക്ക്

തിരുവനന്തപുരം: ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി-സിപിഎം സംഘര്‍ഷം. സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകന് ഗുരുര പരിക്കേറ്റു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിടെയാണ് ബിജെപി-സിപിഎം സംഘര്‍ഷം ഉണ്ടായത്.. ശോഭ സുരേന്ദ്രന്റെ സ്വീകരണസ്ഥലത്ത് നടന്ന സംഘഷത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനായ പത്രോസ് എന്ന് വിളിക്കുന്ന മഹേഷിന് തലയ്ക്കു ഗുരുതരമായ പരിക്കേറ്റു.

ചൊവ്വാഴ്ച രാത്രിയും ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിടെ സംഘര്‍ഷം ഉണ്ടായായിരുന്നു. സംഭവത്തില്‍ ബി ജെ പി-സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇരു വിഭാഗങ്ങളിലുമായി 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

തുടര്‍ന്ന് ശോഭ സുരേന്ദ്രന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും സി പി എം അക്രമം നടത്തിയ സാഹചര്യത്തിലാണ് ശോഭ സുരേന്ദ്രന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button