Latest NewsIndia

ലൈംഗികാരോപണം: പരാതിക്കാരിക്കെതിരെ വെളിപ്പെടുത്തലുമായി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: തനിക്കെതിരെയുള്ള ലൈംഗിക പരാതിയില്‍ പ്രതികരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. തനിക്കെതിരെ പരാതി നല്‍കിയ ജീവനക്കാരി ക്രിമിന്ല്‍ പശ്ചാത്തലമുള്ള ആളാണ്. എല്ലാ ജീവനക്കാരോടും മാന്യമായിട്ടാണ് പെരുമാറിയത്. ഇപ്പോള്‍ ഉണ്ടായ വിവാദം ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് അടിയന്തരമായി വിളിച്ച് ചേര്‍ത്ത സിറ്റിങിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

ആരോപണത്തോട് പ്രതികരിച്ച് തനിക്ക് അത്ര തരം താഴാന്‍ വയ്യ. തനിക്കെതിരെ വലിയ ഗൂഡലാലോചനയാണ് നടക്കുന്നതെന്നും എല്ലാ ജീവനക്കാരോടും നല്ല രീതിയില്‍ തന്നെയാണ് പെരുമാറിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരിയായ സ്ത്രീയുടെ അനുചിതമായ പെരുമാറ്റം സെക്രട്ടറി ജനറലിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. സുപ്രീംകോടതിയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തതിന് പരാതിക്കാരി അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവിനെതിരെയും കേസുകളുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button