Latest NewsKeralaElection SpecialElection 2019

തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ വീഡിയോ പുറത്തിറക്കി

വയനാട് : സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാമിന്റെ (സ്വീപ്) ഭാഗമായി തയ്യാറാക്കിയ ബോധവല്‍ക്കരണ വീഡിയോ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ പ്രകാശനം ചെയ്തു. വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് എങ്ങനെ വോട്ട് ചെയ്യാമെന്നതു സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നിന്നറിയാം. ആദിവാസി മേഖലയ്ക്ക് പ്രാധാന്യം നല്‍കി എല്ലാ സ്ഥലങ്ങൡും വീഡിയോ പ്രദര്‍ശിപ്പിക്കും.

കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് തയ്യാറാക്കിയ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ ഗാനം ജില്ലാ വരണാധികാരി തിരഞ്ഞെടുപ്പ് ഒബ്‌സര്‍വര്‍മാര്‍ക്ക് പരിചയപ്പെടുത്തി. ജനറല്‍ ഒബ്‌സര്‍വര്‍ ബോബി വൈകോം, എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ ആനന്ദ്കുമാര്‍, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, എ.ഡി.എം കെ. അജീഷ്, സ്വീപ് നോഡല്‍ ഓഫിസര്‍ എന്‍.ഐ ഷാജു തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button