Latest NewsIndia

സെക്സ് റാക്കറ്റ് സംഘം പിടിയില്‍  ;റെയ്ഡ് നടന്നത് രഹസ്യ വിവരത്തെ തുടര്‍ന്ന്

അമന്‍ വിഹാര്‍ :  ഡല്‍ഹി വനിത കമ്മീഷന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ സെക്സ് റക്കറ്റ് സംഘം പിടിയില്‍. 3 സ്ത്രീകളും 1 നടത്തിപ്പുകാരനുമാണ് അറസ്റ്റിലായത്. ഗൗതം എന്നാണ് അറസ്റ്റിലായ നടത്തിപ്പ് കാരന്‍റെ പേര്.ഇവര്‍ അനാശ്യസത്തിനായി ഉപയോഗിച്ചിരുന്ന വീടിനടുത്തുളള പരിസരവാസി വനിത കമ്മീഷന്‍റെ ട്രോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് വിവരം നല്‍കുകയായിരുന്നു. വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വനിത കമ്മീഷന്‍ അമന്‍വിഹാറിലെ ആ പറഞ്ഞ സ്ഥലത്തെത്തുകയും നിരീക്ഷണം നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് സംഭവം സത്യമാണെന്നറിഞ്ഞതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. പകല്‍ സമയമായിരുന്നു അനശ്യാസ്യം.

ബെെക്കില്‍ ചിലരെത്തുകയും അല്‍പ്പസമയം കഴിഞ്ഞ് പുറത്തേക്ക് പോകുന്നതും പക്ഷ മുളകള്‍ കൊണ്ട് വീട് പൂര്‍ണ്മമായും മറച്ചിരിക്കുന്നതിനാല്‍ എന്താണ് അവിടെ സംഭവിക്കുന്നതെന്ന് അറിയുവാന്‍ കഴിഞ്ഞിരുന്നില്ല. . ഇതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അനശ്യാസ്യം നടത്തിയെന്ന് പറയപ്പെടുന്ന വീട്ടില്‍ പോലീസ് സഹായത്തോടെ റെയ്ഡ് നടത്തി. വീട്ടിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളെ നടത്തിപ്പുകാരന്‍ പിറകിലത്തെ വാതില്‍ വഴി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരിസരവാസികള്‍ ഇവരെ പിടികൂടി.

വീട്ടിലെ സാഹചര്യമാണ് താങ്കളെ ഇതിന് പ്രേരിപ്പിക്കുന്നതെന്ന് പിടിയിലായ സ്ത്രീകള്‍ പറഞ്ഞു. ഒരു സ്ത്രീ പറ‍ഞ്ഞത് അവര്‍ അനാഥയാണെന്നാണ്. മറ്റൊരു സ്ത്രീ പറഞ്ഞു ഭര്‍ത്താവ് തന്നെ ശ്രദ്ധിക്കുന്നില്ല ശരീരികോപദ്രവം നടത്തുകയും ചെയ്തുന്നു. ഭര്‍ത്താവ് മയക്ക് മരുന്നിന് അടിമയാണ് കുടുംബം പുലര്‍ത്താനാണ് ഇത് ചെയ്യുന്നതെന്ന് മൊഴി നല്‍കി പിടിക്കപ്പെട്ടപ്പോള്‍ ആദ്യം ഇവര്‍ പറഞ്ഞത് ഞങ്ങള്‍ പ്രായപൂര്‍ത്തിയായവരാണ് സ്വന്തം ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നതെന്നുമാണ്. ആളൊന്നിന് ഇവര്‍ക്ക് 250 രൂപ ആളൊന്നിന് നടത്തിപ്പുകാരന്‍ നല്‍കുമെന്നും ദിവസം 7 പേരോടൊപ്പം ചിലവഴിക്കുമെന്നും അവര്‍ പറ‍ഞ്ഞു. സെക്സ് റാക്കറ്റ് അറസ്റ്റിലായതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് ഓഫീസര്‍ അറിയിച്ചു.

Tags

Post Your Comments

Related Articles


Back to top button
Close
Close