KeralaLatest NewsElection News

ബിജു മേനോനെതിരെയുള്ള സൈബർ ആക്രമണം ; പ്രതികരണവുമായി സുരേഷ് ഗോപി

തൃശൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ട നടൻ ബിജു മേനോന് പിന്തുണയുമായി സുരേഷ് ഗോപി രംഗത്ത്. ഏതൊക്കെ നേതാക്കളാണ് ഇതിന് പിന്നിലെന്ന് അറിയാം.ബിജുവിനെ ഏതറ്റം വരെയും പോയി സംരക്ഷിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

തൃശ്ശൂരിൽ നടന്ന ‘സുരേഷ് ഗോപിയോടൊപ്പം’ എന്ന പരിപാടിയിലാണ് ബിജു മേനോന്റെ പരാമർശം ഉയർന്നത്. സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെട്ടാൽ തൃശ്ശൂരിന്റെ ഭാഗ്യം എന്നായിരുന്നു ബിജു മേനോന്റെ വാക്കുകൾ. സുരേഷ് ഗോപിയെ പോലൊരു മനുഷ്യ സ്‌നേഹിയെ വേറെ കണ്ടിട്ടില്ല. തൃശൂരിന്റെ ജനപ്രതിനിധിയായാല്‍ എന്ത് കാര്യത്തിനും അദ്ദേഹം ഒപ്പമുണ്ടാകും എന്നും ബിജു മേനോന്‍ പറഞ്ഞിരുന്നു. നേരത്തെ ബിജു മേനോന് പിന്തുണയുമായി അജു വർഗീസ് രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button