Latest NewsIndia

ശനി ശിംഗ്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകളുടെ വന്‍ തിരക്ക്

മുംബൈ: മഹാരാഷ്ട്രയിലെ ശനി ശിംഗ്‌നാപൂര്‍ ശബരിമലയ്ക്കും മുന്‍പേ വാര്‍ത്തകളില്‍ നിറഞ്ഞിനിന്ന ക്ഷേത്രമാണ്്. സ്ത്രീകള്‍ക്ക് പ്രതിഷ്ഠയുടെ അടുത്ത് എത്തി പ്രാര്‍ത്ഥിക്കുന്നതിന് ഇവിടെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വിലക്ക് നീക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ ശനി ശിംഗ്‌നാപൂരിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് ശബരിമല വിഷയം കേരളത്തില്‍ ആളിക്കത്തുമ്പോള്‍ ശനി ശിംഗ്‌നാപൂര്‍ ശാന്തമാണ്. ഈ ക്ഷേത്രത്തില്‍ ശനി ഭഗവാനാണ് പ്രധാന പ്രതിഷ്ഠ.

ശിര്‍ദ്ദി ലോക്‌സഭാ മണ്ഡലത്തിലാണ് ശനി ശിംഗ്‌നാപൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശനി ഭഗവാനെ കണ്ട് പ്രാര്‍ത്ഥിക്കാന്‍ ദിനവും ക്ഷേത്രത്തില്‍ എത്തുന്നത് ആയിരങ്ങള്‍. അവരില്‍ സ്ത്രീകളും യുവതികളുമെല്ലാം ഉണ്ട്. എന്നാല്‍ അവരെ ആരും തടയാനില്ല. വിശ്വാസവും രാഷ്ട്രീയവും ഇവിടെ കൂടികലരുന്നില്ല.

പ്രതിഷേധക്കാരെ പിന്തിരിപ്പിച്ച് മഹാരാഷ്ട്ര ഭരിക്കുന്ന ബിജെപി ശിവസേന സര്‍ക്കാര്‍ വിധി പൂര്‍ണ്ണമായും നടപ്പാക്കി. മുന്‍പ് ക്ഷേത്രാങ്കണം വരെ എത്തി പ്രതിഷ്ഠ മാറിനിന്ന് കണ്ട് മടങ്ങിയവര്‍ ഇന്ന് ഈ പടവുകള്‍ കയറി തൊട്ടടുത്തെത്തി പ്രാര്‍ത്ഥിക്കുന്നു. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചത് നല്ല കാര്യമാണെന്ന് ക്ഷേത്രത്തിലെത്തുന്ന സ്ത്രീകളും സാക്ഷ്യപ്പെടുത്തുന്നു. മഹാരാഷ്ട്രയില്‍ വികസനമാണ് പ്രധാന വിഷയം.കേരളത്തില്‍ ശബരിമല വലിയ വിഷയമാണ് അവിടത്തെ സര്‍ക്കാരിന്റെ തെറ്റായ നടപടികളാണ് കാരണം.ശനി ശിംഗ്‌നാപൂര്‍ സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ തെറ്റായ ഒരു നടപടിയും എടുത്തിട്ടില്ല – മഹാരാഷ്ട്ര മന്ത്രി വിനോദ് താവ്ഡെ പറയുന്നു.

മഹാരാഷ്ട്രയിലെ ശനി ശിംഗ്‌നാപൂരും,ഹാജി അലിയും സ്ത്രീപ്രവേശനം കൊണ്ട് ദേശീയ ശ്രദ്ധ നേടിയ തീര്‍ത്ഥാടനകേന്ദ്രങ്ങളാണ്. കേരളത്തില്‍ ശബരിമല ഉയര്‍ത്തുന്ന ബിജെപിക്ക് മഹാരാഷ്ട്രയില്‍ വിശ്വാസമല്ല വികസനമാണ് പ്രധാനം. ശനി ശിംഖ്‌നാപുറില്‍ സ്ത്രീകളെ കയറ്റണമെന്ന കോടതി വിധി വന്നപ്പോള്‍ വലിയ തോതിലുള്ള പ്രതിഷേധവും തുടക്കത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ തൃപ്തി ദേശായിയും സംഘവും ക്ഷേത്രത്തിലും ഹാജി അലിയിലുംദര്‍ശനം നടത്തി. പ്രതിഷേധം വകവയ്ക്കാതെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ആര്‍എസ്എസ് രംഗത്തെത്തിയതും സ്ത്രീ പ്രവേശനത്തിന് വേണ്ട സാഹചര്യം ഫഡ്‌നാവിസ് സര്‍ക്കാര്‍ ഒരുക്കിയതും ശനി ശിംഗ്‌നാപൂരില്‍ വിധി നടപ്പാക്കുന്നതില്‍ നിര്‍ണ്ണായകമായി. ക്ഷേത്രം ഏറ്റെടുക്കാനും മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ച് കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button