Latest News

ട്രെയിന്‍ പാളം തെറ്റി; നിരവധി പേര്‍ക്ക് പരിക്ക്

കാണ്‍പൂര്‍ ; ട്രെയിന്‍ പാളം തെറ്റി യാത്രക്കാര്‍ക്ക് പരിക്ക്. യുപിയിലെ കാണ്‍പൂരിലാണ് ട്രെയിന്‍ പാളം തെറ്റി 13 പേര്‍ക്ക് പരിക്കേറ്റത്. ഹൗറ – ന്യൂഡല്‍ഹി പൂര്‍വ എക്സ്പ്രസിന്‍റെ 12 കോച്ചുകളാണ് പാളം തെറ്റിയത്. കൊല്‍ക്കത്തയിലെ ഹൗറയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു

ട്രെയിന്‍. പന്ത്രണ്ട് കോച്ചുകളില്‍ അഞ്ചെണ്ണത്തിനെങ്കിലും കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. എല്ലാ കോച്ചുകളും മറിഞ്ഞ നിലയിലാണ്. ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ഡല്‍ഹിയില്‍നിന്നുള്ള ട്രെയിനുകള്‍ വെെകിയോടുമൊന്നും അറിയിപ്പുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. പ്രയാഗ്‍രാജ് സ്റ്റേഷന്‍ വിട്ട ശേഷമാണ് അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button