Devotional

സൂര്യദോഷമകറ്റാനായി ഹനുമദ്‌സേവ

പിതൃബന്ധങ്ങളില്‍ ഗുണദോഷമേകുന്ന ഗ്രഹമാണ് സൂര്യന്‍. ജാതകപ്രകാരമോ, ദശാകാലമനുസരിച്ചോ സൂര്യന്‍ ദോഷസ്ഥാനത്താണെങ്കില്‍ പിതൃവഴി ബന്ധുക്കളുമായുള്ള ഐക്യത്തില്‍ ദോഷം വരാം. ഉദര,ശിരോരോഗങ്ങള്‍, ആനുകൂല്യങ്ങള്‍ ലഭ്യമാകാന്‍ തടസ്സം, വിവാഹ കാലതാമസം എന്നിങ്ങനെ സൂര്യദോഷം മൂലമുള്ള വിഷമതകള്‍ ഏറെയാണ്. ഇത്തരം സൂര്യദോഷമൊഴിവാക്കാന്‍ ഹനുമാനെ ഭക്തിപുരസ്സരം വണങ്ങുകയും പൂജാദി കര്‍മങ്ങള്‍ നടത്തുകയും വേണമെന്ന് ജ്യോതിഷ പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നു.സൂര്യദോഷമകറ്റാന്‍ ഭക്തര്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുക. ഞായറാഴ്ച ദിവസം രാവിലെ അഞ്ചു മണ്‍ചിരാതുകളില്‍ നെയ്ദീപം കത്തിച്ചു പ്രാര്‍ത്ഥിക്കുക. പശുവിന് ഗോതമ്പോ ഗോതമ്പ് തവിടോ വാങ്ങികൊടുക്കുക. ആദിത്യ ഹൃദയം, ഹനുമാന്‍ ചാലീസാ സ്തുതികള്‍ നിത്യവും പാരായണം ചെയ്യുകയോ കേള്‍ക്കുകയോ ചെയ്യുക. സൂര്യപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക. നിത്യവും സൂര്യോദയത്തിനു മുന്‍പ് എഴുന്നേറ്റ് നിത്യകര്‍മങ്ങള്‍ ചെയ്യുക. കഴിവുള്ളവര്‍ മാണിക്യകല്ല് ധരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button