KeralaLatest News

മുൻസിപ്പല്‍ കോംപ്ലക്സിൽ തീപിടുത്തം

പാലാ : പല നഗരത്തിലെ മുൻസിപ്പല്‍ കോംപ്ലക്സിൽ തീപിടുത്തം. കോംപ്ലക്സിന്റെ മൂന്നാം നിലയില്‍ ശനിയാഴ്ച വൈകിട്ട് 5.15 ഓടെയാണ് തീപിടുത്തമുണ്ടായത്. കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തിന്റെ സ്റ്റോര്‍ റൂമിലാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ടുണ്ടായ ഇടിമിന്നലില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

മുറില്‍ സൂക്ഷിച്ചിരുന്ന ഇലക്‌ട്രിക് സാധനങ്ങള്‍, പൈപ്പുകള്‍, റാക്ക്, പണിസാധനങ്ങള്‍, കസേര എന്നിവ കത്തിനശിച്ചിട്ടുണ്ട്. ബിജെപിയുടെ കലാശക്കൊട്ട് നടക്കുന്ന വേദിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. തീപിടിക്കുന്ന സമയത്ത് ബിജെപി പ്രവർത്തകരും പോലീസും സമീപത്തുണ്ടായിരുന്നു.കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട് സമീപത്തെ വ്യാപാരികളും നാട്ടുകാരും ഓടിയെത്തുമ്പോ ഴേക്കും നിമിഷങ്ങള്‍ക്കുള്ളില്‍ മുറിയില്‍ തീ ആളിപ്പടര്‍ന്നു. ഉടൻ പോലീസുകാർ സമീപത്തെ കടകളിലെ വ്യപാരികളെ മാറ്റുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button