കൊളംബോ: ആരാധനലയങ്ങളില്‍ മനസ് ശാന്തമാക്കുന്നതിനായി എത്തുന്നവരേയും കത്തിച്ച് ചാമ്പലാക്കി തുടരുന്ന സ്ഫോടനങ്ങളില്‍.അവസാനമായി ഇപ്പോള്‍ ആശങ്കയും അതിലേറെ വേദനയും നല്‍കുന്ന വാര്‍ത്ത യാണ് അയല്‍ രാജ്യമായ ശ്രിലങ്കയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ശ്രിലങ്കയിലെ കൊളോംബയിലെ 6 ഓളം ഇടങ്ങളിലാണ് ആരാധനലായങ്ങളടക്കം കത്തിച്ച് ചാമ്പലാക്കി എത്ര മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത് .
ഇതോടൊപ്പം തന്നെ ശ്രീലങ്കയില്‍ നടന്ന സ്ഫോടനത്തില്‍ നിന്ന് ജീവന്‍ തിരിച്ച് കിട്ടിയതിന് ശേഷം നടി രാധിക ശരത് ആ ആശങ്ക ട്വിറ്ററിലൂടെ പങ്ക് വെച്ചു. സ്ഫോടനം നടന്ന സിനിമോണ്‍ ഗ്രാ ന്‍ഡ് ഹോട്ടലില്‍ നിന്ന് സ്ഫോടനം നടക്കുന്നതിന് എതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ് താന്‍ അവിടെ നിന്ന് ഇറങ്ങിയതെന്നും നടി ഞെട്ടലോടെ പറയുന്നു. ഭീകരാക്രമണത്തിനെതിരെ ശരത് കുമാറും പ്രതികരിച്ചു.എത്രയേറെ നിഷകളങ്കരായ ആളുകളുടെ ജീവനാണ് പൊലിഞ്ഞത്. കൊളംബൊയിലെ ഭീകാരാക്രമണത്തില്‍ അപലപിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കൊളംബോയിലെ മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ മരണസംഖ്യ 160 ആയെന്നും പരിക്കേറ്റവരുടെ എണ്ണം നാനൂറിലേറെയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊളംബോ നഗരത്തിലെ പ്രധാന പഞ്ചനക്ഷത്ര ഹോട്ടലുകളായ ഷാഗ്രി ലാ കൊളംബോ, കിംഗ്സ്ബ്യുറി ഹോട്ടല്‍, സിനിമോണ്‍ ഗ്രാന്‍ഡ് കൊളംബോ എന്നീ സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്.
Post Your Comments