KeralaLatest News

മാതൃത്വത്തെ ബഹുമാനിക്കുന്ന വ്യക്തിയാണ്; അതുകൊണ്ട് തന്നെയാണ് വീട്ടില്‍ 5 കുഞ്ഞുങ്ങളെ പ്രസവിച്ച ഒരു അമ്മ ഉണ്ടായതെന്നും സുരേഷ് ഗോപി

തൃശൂര്‍: ഒരുപാട് ഗര്‍ഭിണികളെ ഒരുമിച്ച് കാണുന്നത് ഭയങ്കര ഇഷ്ടമുള്ള കാഴ്ചയാണ്. മാതൃത്വത്തെ അത്രയും ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെയാണ് എന്റെ വീട്ടില്‍ 5 കുഞ്ഞുങ്ങളെ പ്രസവിച്ച ഒരു അമ്മ ഉണ്ടായതെന്ന് തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. സുരേഷ് ഗോപി ഗര്‍ഭിണിയായ സ്ത്രീയുടെ വയറില്‍ തൊട്ടനുഗ്രഹിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ചിലര്‍ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗര്‍ഭിണികളോടുള്ള തന്റെ ഇഷ്ടം കാരണമാണ് അത് ചെയ്തതെന്ന് വ്യക്തമാക്കിയ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഈ ഗര്‍ഭിണിയുടെ വീട്ടിലെത്തി മധുരം നല്‍കുകയുണ്ടായി. ഇതോടെ വിവാദത്തിന്റെ തിരി അണയുകയായിരുന്നു. അമ്മയെന്ന സ്ത്രീയുടെ ആരോഗ്യം കരുതലാണ്. ജീവിതത്തില്‍ ഒരു ദുരന്തം സംഭവിച്ചതുമാണ്. അതിന്റെ പേടിയുമുണ്ട്. ഈ പശ്ചാത്തലത്തില്‍ എനിക്ക് ഗര്‍ഭിണികളെ ഭയങ്കര ഇഷ്ടമാണ്. വാരിപ്പുണര്‍ന്ന് ആ വയറ്റില്‍ ഒരു ഉമ്മ കൊടുക്കണമെന്ന വികാരമാണ് ഉണ്ടായിരുന്നത്. പക്ഷേ സാമൂഹിക ജീവിതത്തില്‍ അത് സാധ്യമല്ലല്ലോയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button