Latest NewsIndia

ക്ഷേത്രത്തിലെ ചിത്രപൂര്‍ണിമ ആഘോഷം : തിക്കിലും തിരക്കിലും നിരവധി പേര്‍ മരിച്ചു

ചെന്നൈ: ക്ഷേത്രത്തിലെ ചിത്രപൂര്‍ണിമ ആഘോഷം : തിക്കിലും തിരക്കിലും നിരവധി പേര്‍ മരിച്ചു . ചിത്ര പൂര്‍ണിമ പൂജയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഏഴുപേര്‍ മരിച്ചത്. ത്രിച്ചിയിലെ കറുപ്പസ്വാമി അമ്പലത്തിലാണ് സംഭവം. കൈനീട്ടം സ്വീകരിക്കുന്നതിനായി ആളുകള്‍ ഒഴുകിയെത്തിയതോടെയുണ്ടായ തിരക്കില്‍ പെട്ടാണ് അപകടമുണ്ടായതെന്ന് പൂജാരി പറയുന്നു.

സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ തുറൈയൂരിലെ ആശുപത്രിയിലേക്ക് എത്തിച്ച് ചികിത്സ നല്‍കി. ചിത്ര പൂര്‍ണിമ പൂജ ദിവസം ഇവിടെ തിരക്ക് അനുഭവപ്പെടുന്നത് സാധാരണയാണ്. ഈ ദിവസം വിശ്വാസികള്‍ക്ക് അമ്പലത്തില്‍ നിന്നും പൂജിച്ച് കൈനീട്ടം നല്‍കാറുണ്ട്.

കറുപ്പസ്വാമിയുടെ കൈനീട്ടം വീട്ടിലെത്തിയാല്‍ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം. വിശ്വാസികള്‍ കാണിക്കയായി നല്‍കുന്നതില്‍ നിന്നും പൂജിച്ച് നല്കുന്ന കൈനീട്ടമാണ് ഇവിടുത്തെ വിശേഷ വസ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button