KeralaLatest News

വാഹന ലൈസന്‍സ് വിതരണം മുടങ്ങി; രണ്ട് ലക്ഷത്തോളം അപേക്ഷകള്‍ കുന്നുകൂടികിടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന ലൈസന്‍സ് വിതരണം മാസങ്ങളായി മുടങ്ങി കിടക്കുന്നു. ഇതോടെ വിവിധ മോട്ടോര്‍ വാഹന ഓഫീസുകളിലായി രണ്ട് ലക്ഷത്തോളം അപേക്ഷകള്‍ കുന്നുകൂടികിടക്കുന്ന അവസ്ഥയാണ്.

രാജ്യത്ത് ലൈസന്‍സ് വിതരണം ചെയ്യുന്നതിനായി ഏകീകൃത സോഫ്റ്റ്‌വേയര്‍ സംവിധാനം വന്നതോടെയാണ് ലൈസന്‍സ് വിതരണം മുടങ്ങിയിരിക്കുന്നത്. നേരത്തേ ആര്‍ടി ഓഫീസുകളില്‍ത്തന്നെ ലൈസന്‍സ് പ്രിന്റ് ചെയ്തുനല്‍കുന്ന സംവിധാനമായിരുന്നു.

2019 ജനുവരി ‘വാഹന്‍ സാരഥി’ എന്ന സോഫ്റ്റ്‌വേയര്‍ നടപ്പാക്കി തുടങ്ങിയത്. മാര്‍ച്ച്‌ മാസത്തോടെ എല്ലാ ആര്‍ടി ഓഫീസുകളും സബ് ആര്‍ടി ഓഫീസുകളും ‘വാഹന്‍ സാരഥി’യുടെ കീഴില്‍ കൊണ്ടുവന്നു. ഇതോടെയാണ് ആര്‍ടി ഓഫീസുകളില്‍ നിന്ന് ലൈസന്‍സ് പ്രിന്റ് ചെയ്തു നല്‍കുന്നത് നിര്‍ത്തിയത്.
പകരം ക്യുആര്‍ കോഡ് ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ രീതിയിലുള്ള ലൈസന്‍സുകള്‍ തിരുവനന്തപുരത്തുനിന്ന് പ്രിന്റ് ചെയ്ത് തപാല്‍ മാര്‍ഗം എത്തിക്കാനായിരുന്നു പദ്ധതി. ഇതിനായി ടെന്‍ഡര്‍ വിളിച്ച്‌ ഒരു ഏജന്‍സിയെ പ്രിന്റിങ് ഏല്‍പ്പിക്കാനും ധാരണയായിരുന്നു.

എന്നാൽ ടെന്‍ഡർ ലഭിക്കാതെപോയ ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനി ഇത്തവണ തങ്ങളെ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെ ലൈസൻസ് പ്രിന്റിങ് നടപടി കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button