Latest NewsNewsIndia

ഇന്ത്യക്കാരുടെ സുരക്ഷാ വിവരങ്ങൾ ചോരുന്നു; പ്ലേസ്റ്റോറില്‍ നിന്ന് നിരവധി ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കം ചെയ്‌തു

മുംബൈ: ഇന്ത്യക്കാരുടെ സുരക്ഷാ വിവരങ്ങൾ ചോരുന്നതിനാൽ പ്ലേസ്റ്റോറില്‍ നിന്ന് നിരവധി ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കം ചെയ്‌തു. ബ്യൂട്ടി ഫില്‍ട്ടര്‍ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടെ മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ആണ് പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്ത് . സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ വൈറ്റ് ഓപ്‌സ് റിസര്‍ച്ചിന്റെ പഠന പ്രകാരം ഇത്തരം ആപ്ലിക്കേഷനുകളില്‍ അനാവശ്യമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയും അവയില്‍ ക്ലിക്ക് ചെയ്യാതെ തന്നെ മറ്റ് വെബ്‌സൈറ്റുകളിലേക്ക് പോവുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഫോട്ടോ കൊളാഷ് ആന്‍ഡ് ബ്യൂട്ടി ക്യാമറ, യൊറിക്കോ ക്യാമറ, സൊലു ക്യാമറ, ലൈറ്റ് ബ്യൂട്ടി ക്യാമറ, ബ്യൂട്ടി കൊളാഷ് ലൈറ്റ്, ബ്യൂട്ടി ആന്‍ഡ് ഫില്‍റ്റര്‍ ക്യാമറ, ഗാറ്റി ബ്യൂട്ടി ക്യാമറ, പാന്‍ഡ് സെല്‍ഫി ബ്യൂട്ടി ക്യാമറ, കാര്‍ട്ടൂണ്‍ ഫോട്ടോ എഡിറ്റര്‍ ആന്‍ഡ് സെല്‍ഫി ബ്യൂട്ടി ക്യാമറ10. ബെന്‍ബൂ സെല്‍ഫി ബ്യൂട്ടി ക്യാമറ, പിനൂട്ട് സെല്‍ഫി ബ്യൂട്ടി ആന്‍ഡ് ഫോട്ടോ എഡിറ്റര്‍, മൂഡി ഫോട്ടോ എഡിറ്റര്‍ ആന്‍ഡ് സെല്‍ഫി ബ്യൂ റോസ് ഫോട്ടോ എഡിറ്റര്‍ ആന്‍ഡ് സെല്‍ഫി ബ്യൂട്ടി ക്യാമറ, ഫോഗ് സെല്‍ഫി ബ്യൂട്ടി ക്യാമറ, സെല്‍ഫി ബ്യൂട്ടി ക്യാമറ ആന്‍ഡ് ഫോട്ടോ എഡിറ്റര്‍, ഫസ്റ്റ് സെല്‍ഫി ബ്യൂട്ടി ക്യാമറ ആന്‍ഡ് ഫോട്ടോ എഡിറ്റര്‍, വനു സെല്‍ഫി ബ്യൂട്ടി ക്യാമറ, സണ്‍ പ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ, ലിറ്റി ബീ ബ്യൂട്ടി ക്യാമറ, ബ്യൂട്ടി ക്യാമറ ആന്‍ഡ് ഫോട്ടോ എഡിറ്റര്‍ പ്രോ, ഗ്രാസ് ബ്യൂട്ടി ക്യാമറ, ഇല്യു ബ്യൂട്ടി ക്യാമറ, ഫഌവര്‍ ബ്യൂട്ടി ക്യാമറ ബ്യൂട്ടി ക്യാമറ, ബെസ്റ്റ് സെല്‍ഫി ബ്യൂട്ടി ക്യാമറ, ഓറഞ്ച് ക്യാമറ, സണ്ണി ബ്യൂട്ടി ക്യാമറ, പ്രോ സെല്‍ഫി ബ്യൂട്ടി ക്യാമറ, സെല്‍ഫി ബ്യൂട്ടി ക്യാമറ പ്രോ, എലഗന്റ് ബ്യൂട്ട് ക്യാം -2019 എന്നിവയാണ് നീക്കം ചെയ്ത ആപ്പുകള്‍.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button