Latest NewsElection NewsIndia

അടുത്ത തെരഞ്ഞെടുപ്പില്‍ അയല്‍ രാജ്യത്തി നിന്നും മത്സരിക്കേണ്ടി വരും: രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ പരിഹസിച്ച് കേ​ന്ദ്ര​മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ. അ​മേ​ഠി​യി​ൽ സ്മൃ​തി ഇ​റാ​നി​യാ​ണ് എ​തി​രാ​ളി​യെ​ന്ന​റി​ഞ്ഞ​പ്പോള്‍ പരാജയപ്പെടുമെന്ന് പേടിച്ചാണ് രാ​ഹു​ൽ വ​യ​നാ​ട്ടി​ലേ​ക്ക് ഓ​ടി​യ​ത്. എന്നാല്‍ വയനാട്ടിലും ഫലം മറിച്ചാവില്ല. വയനാട്ടിലും രാഹുല്‍ പാരാജയപ്പെടും. അ​ങ്ങ​നെ നി​ൽ​ക്കു​ന്നി​ട​ത്തെ​ല്ലാം തോ​ൽ​ക്കു​ന്ന രാ​ഹു​ലി​ന് അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​യ​ൽ​രാ​ജ്യ​ത്തു നി​ന്ന് മത്സരിക്കേണ്ടി വരുമെന്നായിരുന്നു ഗോയലിന്‍റെ പരിഹാസം.

അതേസമയം ന​രേ​ന്ദ്ര മോ​ദി ക​ഴി​വു​കെ​ട്ട പ്ര​ധാ​ന​മ​ന്ത്രി​യാ​ണെ​ന്ന പ്രി​യ​ങ്ക​യു​ടെ പരാമര്‍ശത്തിനെതിരേയും ഗോയല്‍ രംഗത്തെത്തിയിരുന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ധീ​ര​നേ​തൃ​ത്വ​മാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞ് ക​യ​റാ​ൻ ശ്ര​മി​ച്ച നി​ര​വ​ധി ഭീ​ക​ര​രെ​യും ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ളെ​യും തു​ര​ത്താ​ൻ സ​ഹാ​യ​ക​മാ​യ​തെ​ന്നും അതിന് ഏറ്റവും വലിയ ഉദാഹരണം ബാലാകോട്ട് ആക്രമണമാണെന്നും ഗോയല്‍ പറഞ്ഞു. ഇ​തൊ​ക്കെ​ക്കൊ​ണ്ട് ത​ന്നെ ഇ​ന്ന് പാ​കി​സ്ഥാ​ൻ ഇ​ന്ത്യ​യ​യെ ഭ​യ​ക്കു​ന്നു​ണ്ട്. മ​റ്റ് ലോ​ക​രാ​ജ്യ​ങ്ങ​ൾ ഇ​ന്ത്യ​യ്ക്ക് ഒ​പ്പ​വു​മാ​ണെന്നും ഗോയല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button