Latest NewsElection NewsIndiaElection 2019

വോട്ടു ചെയ്യാൻ പോയപ്പോൾ പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു യുവാവിന് പരിക്ക്

ഫോണ്‍ അമിതമായി ചൂടായിരുന്നതായി ഗംഗാധര്‍ പൊലീസില്‍ മൊഴി നല്കിയിട്ടുണ്ട്.

ബംഗളുരു: വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ പോക്കറ്റിലിരുന്ന ​സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് പൊള്ളലേറ്റു. ബംഗലുരുവില്‍ നടന്ന സംഭവത്തില്‍ ഗംഗാധര്‍ എന്ന യുവാവിനാണ് പരിക്കേറ്റത്. പാന്‍സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണാണ് ചൂടായി പൊട്ടിത്തെറിച്ചത്. കാലുകളിലും മറ്റ് ശരീരഭാഗങ്ങളിലും സാരമായ പൊള്ളലേറ്റിട്ടുണ്ട്. ഫോണ്‍ അമിതമായി ചൂടായിരുന്നതായി ഗംഗാധര്‍ പൊലീസില്‍ മൊഴി നല്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ 17-ാം തിയതിയാണ് ഗംഗാധര്‍ മൊബൈല്‍ വാങ്ങിയത്.

പൊട്ടിത്തെറിയിൽ ഭയന്ന് പോയ ഗംഗാധർ ബൈക്കില്‍ നിന്ന് വീണതിന്റെയും പരിക്കുകള്‍ ഉണ്ട്.വോട്ട് ചെയ്യുന്നതിനായി ബൈക്കില്‍ പോകുന്നതിനിടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. പിന്നാലെ വന്ന വാഹനങ്ങളിലുള്ളവരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. 15,249 രൂപയ്ക്ക് ഹൊസ്കോ ട്ടയിലെ കടയില്‍ നിന്നും വാങ്ങിയതാണ് ഫോണ്‍.സംഭവത്തില്‍ മൊബൈല്‍ കമ്പനിക്കും വിതരണക്കാരനുമെതിരെ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button