KeralaLatest NewsElection News

വോട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചൂട് പിടിച്ച പ്രചാരണത്തിനും നീണ്ട വാഗ്വാദങ്ങള്‍ക്കു ശേഷം കേരളം നാളെ പോളിംഗ് ബൂത്തിലേയ്ക്ക്. ഇത്തവണ സ്ഥാനാര്‍ത്ഥികളുടെ പ്രത്യേകത കൊണ്ട് ഈ തെരഞ്ഞെടുപ്പിന് വളരെയധികം പ്രാധാന്യമുണ്ട്. ഇനി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വിധിയെഴുതാന്‍ കേരളം നാളെ പോളിംഗ് ബൂത്തിലെത്തും.

ഇനി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് രേഖപ്പെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിയ്‌ക്കേണ്ടതാണ്. സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള നീല ബട്ടണില്‍ വിരലമര്‍ത്തി വോട്ട് രേഖപ്പെടുത്താവുന്നതാണ്. ബട്ടണ് നേരെയുള്ള ചുവന്ന ലൈറ്റ് തെളിയും. അപ്പോള്‍ വോട്ടര്‍ വിവിപാറ്റ് മെഷീനില്‍ ശ്രദ്ധിക്കേണ്ടതാണ്. സ്‌ക്രീനില്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, ക്രമ നമ്പര്‍ എന്നിവയുള്ള സ്ലിപ്പ് തെളിഞ്ഞുവരും. സ്ലിപ്പ് നോക്കി തന്റെ വോട്ട് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താം. ഏഴ് സെക്കന്റ് നേരം സ്‌ക്രീനില്‍ സ്ലിപ്പ് തെളിഞ്ഞുകാണാം.

രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് പോളിങ്. വോട്ടിംഗിനായി ഇലക്ഷന്‍ കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡില്ലെങ്കിലും ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ച താഴെ പറയുന്ന ഫോട്ടോ പതിച്ച 11 തിരിച്ചറിയല്‍ രേഖകളും ഉപയോഗിക്കാവുന്നതാണ്:

*പാസ്‌പോര്‍ട്ട്

*ഡ്രൈവിംഗ് ലൈസന്‍സ്

*പാന്‍കാര്‍ഡ്

*തൊഴില്‍ മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് കാര്‍ഡ്

*ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്

*തൊഴിലുറപ്പ് പദ്ധതിയുടെ ജോബ് കാര്‍ഡ്

*കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍/ പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവ നല്‍കിയ ഫോട്ടോയോടുകൂടിയ സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്

*ബാങ്ക്-പോസ്റ്റ് ഓഫീസ് പാസ്ബുക്ക്

*ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ

*ആധാര്‍ കാര്‍ഡ്

*എം.പി/എം.എല്‍.എ/എം.എല്‍.സിമാര്‍ക്ക് അനുവദിച്ച ഒദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button