KeralaLatest News

അന്തര്‍സംസ്ഥാന എയര്‍ബസില്‍ യാത്രക്കാര്‍ക്ക് നേരെ ബസ് ജീവനക്കാരുടെ ഗുണ്ടാവിളയാട്ടം : യുവാക്കള്‍ മര്‍ദ്ദനത്തിനിരയായി

കൊച്ചി: അന്തര്‍സംസ്ഥാന എയര്‍ബസില്‍ യാത്രക്കാരുടെ നേര്‍ക്ക് ബസ് ജീവനക്കാരുടെ ഗുണ്ടാവിളയാട്ടം . യുവാക്കള്‍ മര്‍ദ്ദനത്തിനിരയായി. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു പുറപ്പെട്ട കല്ലട എയര്‍ബസിലാണ് യാത്രക്കാര്‍ ബസ്ജീവനക്കാരുടെ മദ്ദനത്തിനിരയായത്. തിരുവനന്തപുരത്തു നിന്നു രാത്രി പത്തോടെ പുറപ്പെട്ട ബസ് ഹരിപ്പാട് എത്തിയപ്പോള്‍ കേടായി. അര്‍ധരാത്രി വഴിയിലായിപ്പോയ യാത്രക്കാര്‍ ജീവനക്കാരുമായി തര്‍ക്കമായി. ഇതോടെ സംഭവം പൊലീസ് സ്റ്റേഷനിലെത്തുകയും പൊലീസ് ഇടപെട്ട്
പകരം ബസ് എത്തിച്ച് യാത്ര തുടരുകയായിരുന്നു.

എന്നാല്‍ കൊച്ചി വൈറ്റിലയിലെ കല്ലട ഓഫീസില്‍ എത്തിയപ്പോള്‍ ഹരിപ്പാട് വെച്ചുണ്ടായ തര്‍ക്കത്തിനു പകരം ചോദിക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ ബസിനുള്ളിലേക്ക് കയറുകയായിരുന്നു.. തുടര്‍ന്ന് ഇവര്‍ തര്‍ക്കത്തിന് മുതിര്‍ന്ന യുവാക്കളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണു സംഭവം പുറത്തുവന്നത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് സംഘം അവശരായ യുവാക്കളെ ആശുപത്രിയിലെത്തിച്ചു

shortlink

Related Articles

Post Your Comments


Back to top button