Latest NewsIndia

ചീഫ് ജസ്റ്റിസിനെനെതിരെ ഉയർന്ന ലൈംഗികാരോപണ പരാതിയിൽ നിർണ്ണായക വഴിത്തിരിവ്

.1.5 കോടി രൂപയാണ് രഞ്ജൻ ഗോഗോയിയെ ലൈംഗികാരോപണ കേസിൽ കുടുക്കുന്നതിനായി വാഗ്ദാനം ചെയ്തത്.

ന്യൂഡൽഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഉയർന്ന ലൈംഗികാരോപണ പരാതിയിൽ നിർണ്ണായക വഴിത്തിരിവ് . ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ കുടുക്കുന്നതിനായി ചിലർ തന്നെ സമീപിച്ചതായി അഭിഭാഷകൻ ഉത്സവ് ബെയ്ൻസിന്റെ വെളിപ്പെടുത്തൽ .1.5 കോടി രൂപയാണ് രഞ്ജൻ ഗോഗോയിയെ ലൈംഗികാരോപണ കേസിൽ കുടുക്കുന്നതിനായി വാഗ്ദാനം ചെയ്തത്. ആദ്യം തനിക്ക് 50 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. എന്നാൽ താൻ വിസമ്മതിച്ചതോടെ അത് 1.5 കോടിയിലെത്തുകയായിരുന്നു.

ഡൽഹിയിൽ വാർത്താ സമ്മേളനം നടത്തുന്നതിനു സഹായവും തേടിയിരുന്നു .ചീഫ് ജസ്റ്റിസിന്റെ രാജിയ്ക്കായി വൻ ഗൂഢാലോചന നടന്നതായി സംശയം ഉയർന്നതിനാൽ അവരുടെ വാഗ്ദാനം നിരസിക്കുകയായിരുന്നു. തുടർന്ന് ലൈംഗികാരോപണം ഉയർത്തിയ സ്ത്രീയുടെ ബന്ധുവാണ് താനെന്നും വാഗ്ദാനം നൽകിയ ആൾ അവകാശവാദം ഉയർത്തി. എന്നാൽ ആ ബന്ധം വ്യക്തമാക്കാൻ അയാൾക്ക് സാധിച്ചില്ല, ഉത്സവ് ബെയ്ൻസ് പറഞ്ഞു. വിവരം നേരിട്ടുകണ്ടു പറയുന്നതിനായി ചീഫ് ജസ്റ്റിസിന്റെ വസതിയിൽ പോയിരുന്നു.

എന്നാൽ അദ്ദേഹം അവിടെയില്ലെന്ന വിവരമാണ് ലഭിച്ചത്.ഫോൺ ലൊക്കേഷൻ പരിശോധിച്ചാൽ അത് ബോദ്ധ്യപ്പെടുമെന്നും ഉത്സവ് പറഞ്ഞു.അതേ സമയം ഇതിനായി തന്നെ സമീപിച്ചവരെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. അതേസമയം, തനിക്കെതിരെയുള്ള ലൈംഗിക ആരോപണം നിഷേധിച്ച് രഞ്ജന്‍ ഗൊഗോയി രംഗത്തെത്തിയിരുന്നു. ആരോപണം അവിശ്വസനീയമെന്നും പണം കൊണ്ട് തന്നെ സ്വാധീനിക്കാന്‍ കഴിയാത്തതിനാലാണ് പുതിയ നീക്കമെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

ഇതിന്റെ പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും വിഷയത്തിന്റെ പേരില്‍ രാജിയില്ലെന്നും രഞ്ജന്‍ ഗൊഗോയി പറഞ്ഞു. രഞ്ജന്‍ ഗൊഗോയിക്കെതിരെ കോടതിയിലെ മുന്‍ജീവനക്കാരിയാണ് 22 ജഡ്ജിമാര്‍ക്ക് പരാതി നൽകിയത്. ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ വെച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button