Latest NewsIndia

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ചില ലോബികളുടെ പിടിയില്‍, അവരുടെ പ്രവർത്തനങ്ങളെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്

അയോദ്ധ്യ വിധിയെ സ്വാധീനിക്കാനും ലോബികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ താന്‍ അതെല്ലാം മറികടന്നുകൊണ്ട് ന്യായമായ വിധി പ്രസ്താവിച്ചു.

ന്യൂഡല്‍ഹി : ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ചില ലോബികളുടെ കൈകളിലാണെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാ അംഗവുമായ രഞ്ജന്‍ ഗൊഗോയ്. സത്യപ്രതിജ്ഞയ്ക്ക് ശേഷം പലതും പറയാനുണ്ടെന്ന് രഞ്ജന്‍ ഗൊഗോയ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രഞ്ജന്‍ ഗൊഗോയ് രംഗത്ത് വന്നത്. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

രാജ്യത്ത് നീതി നിര്‍വഹണത്തിനുള്ള സ്വാതന്ത്ര്യം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിന് കാരണം നിരവധി ആളുകള്‍ ചേര്‍ന്ന ലോബിയാണ്. ഇവര്‍ ന്യായാധിപന്‍മാര്‍ക്ക് വിലിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ലോബിയുടെ ഇഷ്ടത്തിന് അനുസരിച്ച്‌ ന്യായാധിപന്‍ വിധി പറയണം. അല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ ഇത്തരക്കാര്‍ ദുഷ്പ്രചാരണം നടത്തും. നീതി നിര്‍വ്വഹണത്തിനുള്ള സ്വാതന്ത്ര്യം നശിച്ചിരിക്കുകയാണ്. ഇതിനു കാരണം ലോബിയുടെ പ്രവര്‍ത്തനങ്ങളാണ്.

ഇത്തരക്കാരെ നശിപ്പിച്ചാല്‍ മാത്രമേ നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരികെ കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. ലോബികള്‍ ഇന്ന് ജഡ്ജിമാര്‍ക്ക് വിലയിട്ടിരിക്കുകയാണെന്നും എന്നും അദ്ദേഹം വ്യക്തമാക്കി.സ്വന്തം മനസ്സാക്ഷിയ്ക്കനുസരിച്ചാണ് ഇതുവരെ വിധികള്‍ പ്രസ്താവിച്ചിട്ടുള്ളത്. ആളുകളുടെ ഭീഷണിയ്ക്ക് വഴങ്ങിക്കൊണ്ട് വിധി പറഞ്ഞാല്‍ അത് സത്യസന്ധമായിരിക്കില്ല. മാത്രവുമല്ല അത് പ്രിതജ്ഞയോടുള്ള ലംഘനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനത കർഫ്യു: തിരുവനന്തപുരത്ത് കർശന നടപടികളുമായി സർക്കാർ

അയോദ്ധ്യ വിധിയെ സ്വാധീനിക്കാനും ലോബികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ താന്‍ അതെല്ലാം മറികടന്നുകൊണ്ട് ന്യായമായ വിധി പ്രസ്താവിച്ചു. ലോബിയെ എതിര്‍ത്ത് വിധി പ്രസ്താവിച്ചത് കൊണ്ടാണ് തനിക്ക് ദുഷ്‌പ്പേര് കേള്‍ക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button