Latest NewsNewsIndia

ക്ലീൻ ചീറ്റ് : രഞ്ജൻഗൊഗോയിക്കെതിരെയുള്ള ലൈംഗികാരോപണത്തിൽ അന്വേഷണമില്ല

ഗൂഢാലോചന തള്ളിക്കളയാനാവില്ലെന്ന് സമിതി

ന്യൂഡൽഹി : മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസും രാജ്യസഭാംഗവുമായ രഞ്ജൻ ഗോഗോയ്ക്കെതിരെയുള്ള ലൈംഗികാരോപണത്തിൽ അദ്ദേഹത്തിന് ക്ലീൻ ചീറ്റ്.
കേസ് പരിശോധിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച റിട്ട. ജസ്റ്റീസ് എ.കെ. പട്‌നായ്ക് അധ്യക്ഷനായ സമിതി, ലൈംഗികാരോപണത്തിൽ ഗൂഢാലോചന സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്ന റിപ്പോർട്ട് സമർപ്പിച്ചതോടെയാണിത്.

റിപ്പോർട്ട് പരിഗണിച്ച ജസ്റ്റീസ് നഞ്ജയ് കിഷൻ കൗളിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് രണ്ടുവർഷം മുൻപുള്ള പരാതിയിൽ തുടരന്വേഷണത്തിന് സാധ്യത ഇല്ലെന്നും കേസ് അവസാനിപ്പിക്കുന്നതായും അറിയിക്കുകയായിരുന്നു.

read also : ഇന്ത്യൻ നിയമവ്യവസ്ഥ ജീർണ്ണാവസ്ഥയിൽ: രഞ്ജൻ ഗൊഗോയി

സംഭവം പുറത്തുവന്നിട്ട് രണ്ടുവർഷം കഴിഞ്ഞു. കേസിലെ ഇലക്‌ട്രോണിക്‌സ് തെളിവുകൾ ശേഖരിക്കുകയെന്ന്ത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും കേസ് തുടരേണ്ടതില്ലെന്ന് കേസിൽ അന്വേഷണം നടത്തിയ സമിതി നിലപാടെടുത്തിട്ടുണ്ടെന്നും കോടതി അറിയിച്ചു. ജ്യുഡീഷൽ തലത്തിലും ഭരണതലത്തിലും രഞ്ജൻഗൊഗോയി എടുത്തിട്ടുള്ള കർശന നടപടികൾ ഗൂഢാലോചനക്ക് കാരണമായെന്നാണ് സമിതിയുടെ വിലയിരുത്തൽ.

അസം എൻ. ആർ.സി കേസിലെ നിലപാട് നിരവധി പേർക്ക് അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്ന ഐ.ബിയുടെ കത്തും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് അവസാനിപ്പിക്കുവാനും എ.കെ. പട്‌നായിക്കിന്റെ റിപ്പോർട്ട് മുദ്രവെച്ച കവറിൽ സൂക്ഷിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. ഗൂഢാലോചന സാധ്യത തള്ളിക്കളയുന്നുവെങ്കിൽ അതിന് പിന്നിൽ പ്രവർത്തിച്ചവരാരാണെന്നതിൽ യാതൊരു വ്യക്തതയും വരുത്താതെയാണ് കേസ് അവസാനിപ്പിക്കുവാൻ കോടതി നിർദ്ദേശ നല്കിയത്.

സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട അസിസ്റ്റന്റായി 2014 മെയ് മുതൽ കഴിഞ്ഞ ഡിസംബർ 21 വരെ പ്രവർത്തിച്ചയാളാണ് പരാതിക്കാരി. ചീഫ് ജസ്റ്റീസിനെതിരെ അരോപണവുമായി സുപ്രീം കോടിതിലെ 22 ജഡ്ജിമാർക്ക് ഇവർ പരാതി അയച്ചതോടെയാണ് സംഭവം വിവാദമായത്. വാദങ്ങൾക്കു പിൻബലമായുള്ള രേഖകൾ സഹിതം വിശദമായ സത്യവാങ്മൂലവും നല്കിയിരുന്നു.

പിന്നാലെ രഞ്ജൻ ഗൊഗേയിക്കെതിരെയുള്ള ലൈംഗികാരോപണം മൂന്നംഗ സമിതി അന്വേഷിച്ച് തള്ളിയിരുന്നു. ജസ്റ്റീസ് എസ്. എ ബോംബ്‌ഡെ, ജസ്റ്റീസ് എൻ.വി. രമണ, ജസ്റ്റീസ് ഇന്ദിരാബാനർജി എന്നിവരടങ്ങിയ സമിതിയാണ് അന്വേഷിച്ച് ക്ലീൻചീറ്റ് നല്കിയത്.

ചീഫ് ജസ്റ്റീസിനെ കുടുക്കാൻ ഒന്നരക്കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന് അഭിഭാഷകൻ ഉത്സവ് ബെയിൻസ് വെളിപ്പെടുത്തിയിരുന്നു. ഉത്സവ് ബെയിൻസിന്റെ പരാതിയിൽ സുപ്രീം കോടതി ജഡ്ജിയായിരുന്ന തുഷാർമേത്തയുടെ നിർദ്ദേശപ്രകാരം സ്വയം കേസെടുക്കുകയും ജസ്റ്റീസ് എ. കെ. പട്‌നായിക്കിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിനോട് ഗൂഢാലോചന അന്വേഷിക്കാൻ നിർദ്ദേശം നല്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button